ദുരന്ത മേഖലയിൽ നിന്ന് ശ്വാസത്തിൻറെ സിഗ്നൽ; പരിശോധന തുടരുന്നു

ദുരന്ത മേഖലയിൽ നിന്ന് ശ്വാസത്തിൻറെ സിഗ്നൽ; പരിശോധന തുടരുന്നു
ദുരന്ത മേഖലയിൽ നിന്ന് ശ്വാസത്തിൻറെ സിഗ്നൽ; പരിശോധന തുടരുന്നു

വയനാട്: ദുരന്തമേഖലയിൽ റഡാർ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടർച്ചയായി ശ്വാസത്തിൻറെ സിഗ്നൽ ലഭിച്ചത്. സിഗ്നൽ കിട്ടിയ കെട്ടിടത്തിൽ നിന്ന് മൂന്ന് പേരെ കാണാതായിട്ടുണ്ട്. സിഗ്നൽ ലഭിച്ചത് അടുക്കളഭാഗത്ത് നിന്നാണെന്ന് പ്രദേശവാസികളിൽ ഒരാൾ പറ‍ഞ്ഞു.

സ്ഥലത്ത് കോൺക്രീറ്റും മണ്ണും തടിയും നീക്കി പരിശോധന തുടരുകയാണ്. മൂന്ന് മീറ്റർ താഴ്ചയിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ഇത് മനുഷ്യൻറേതെന്ന് തന്നെയാണെന്ന് ഉറപ്പിക്കാനാകില്ല. ഉദ്യോഗസ്ഥർ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിക്കുകയാണ്. കടയും വീടും ചേർന്ന കെട്ടിടം നിന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോൺക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Top