CMDRF

ബിഹാറിൽ വീണ്ടും നിർമാണത്തിലിരിക്കുന്ന പാലം തകർന്നു

ബിഹാർ സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡി​ന്‍റെ മേൽനോട്ടത്തിലാണ് ബക്തിയാർപൂർ-താജ്പൂർ ഗംഗാ മഹാസേതു പാലം പണിയുന്നത്

ബിഹാറിൽ വീണ്ടും നിർമാണത്തിലിരിക്കുന്ന പാലം തകർന്നു
ബിഹാറിൽ വീണ്ടും നിർമാണത്തിലിരിക്കുന്ന പാലം തകർന്നു

പട്ന: ബിഹാറിൽ വീണ്ടും പാലം തകർന്നു. പട്‌ന ജില്ലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തി​ന്‍റെ ഒരു ഭാ​ഗമാണ് തകർന്നത്. ഞായറാഴ്ച രാത്രി നടന്ന അപകടത്തിൽ ആർക്കും പരുക്കില്ല. സമീപകാലത്ത് ബിഹാറിലെ പല ജില്ലകളിലും ഡസനിലധികം പാലങ്ങളും ​ക്രോസ്‌വേകളും തകർന്നിരുന്നു.

ബിഹാർ സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡി​ന്‍റെ മേൽനോട്ടത്തിലാണ് ബക്തിയാർപൂർ-താജ്പൂർ ഗംഗാ മഹാസേതു പാലം പണിയുന്നത്. ഇതി​ന്‍റെ ഗർഡറുകളുടെ ബെയറിംഗുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെയാണ് സംഭവം. തൂണുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ അതിലൊന്ന് തകരുകയായിരുന്നു.

Also Read: ബിജെപി നേതാക്കള്‍ തന്നെ ഉപദേശിക്കേണ്ടതില്ല; കുമാരി സെല്‍ജ

2011 ജൂണിലാണ് 5.57 കിലോമീറ്റർ ദൈർഘ്യമുള്ള ഭക്തിയാർപൂർ-താജ്പൂർ ഗംഗാ മഹാസേതുവി​ന്‍റെ നിർമാണത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തറക്കല്ലിട്ടത്. 1,602.74 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. സമസ്തിപൂരിലെ എൻ.എച്ച് 28നെയും പട്നയിലെ എൻ.എച്ച് 31നെയും ബന്ധിപ്പിക്കുന്നതാണ് പാലം.

Top