ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒന്നാണ് നവംബര്‍ അഞ്ചിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ്. ഇനി അമേരിക്ക ഭരിക്കുന്നത് കമലയോ ട്രംപോ ആണെന്നറിയാന്‍ വെറും 48 മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. 2017 മുതല്‍ 2021 വരെ പ്രസിഡന്റായി പ്രവര്‍ത്തിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കുമോ അതോ നിലവിലെ വൈസ് പ്രസിഡന്റായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് ലീഡ് ചെയ്യുമോ? അതിനുള്ള ഉത്തരം നവംബര്‍ അഞ്ചിന് ലഭിക്കും.
എന്നാല്‍ 2016 ലേത് പോലെ ട്രംപ് വോട്ടുകള്‍ എണ്ണിതീരും മുമ്പെ വിജയം പ്രഖ്യാപിക്കും എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥി കമല ഹാരിസിനും നല്ല ഉറപ്പുണ്ട്.അമേരിക്കയിലെ കൃത്യമായ പോളിങ് പ്രവചിക്കുക എന്നത് ഏറെ സങ്കീര്‍ണമായ കാര്യമാണ്. ചില പ്രവചനങ്ങള്‍ കമല ഹാരിസിനെയും മറ്റ് ചിലത് ഡൊണാള്‍ഡ് ട്രംപിനെയും വിജയികളാക്കിയാകും പ്രഖ്യാപനം നടത്തുക. ഇവിടെയാണ് തങ്ങള്‍ ആരെ പിന്തുണയ്ക്കുമെന്ന വോട്ടര്‍മാരുടെ ഭാഗത്ത് നിന്നുമുള്ള പ്രധാന ചോദ്യം ഉയരുന്നത്.
Also Read: ഗാസയില്‍ മരണതാണ്ഡവം തുടര്‍ന്ന് ഇസ്രയേല്‍: കാഴ്ചക്കാരായി യുഎന്‍
അതിനാല്‍ തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് 2020 ല്‍് നേടിയതുപോലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അവകാശവാദത്തെ നേരിടാന്‍ ഒരുങ്ങുകയാണ് യുഎസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി. വോട്ടെണ്ണി കഴിയുന്നതിന് മുമ്പേ ട്രംപ് വിജയം അവകാശപ്പെടാന്‍ ശ്രമിച്ചാല്‍ വോട്ടെണ്ണലില്‍ ശാന്തതയും ക്ഷമയും വേണമെന്ന ആഹ്വാനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്ത് വന്നു. ഇതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും എയര്‍വേവുകളിലും പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന്റെ നേതൃത്വത്തില്‍ പ്രചാരണം ശക്തമായി.
തിരഞ്ഞെടുപ്പ് ദിനത്തില്‍ വിജയം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ അന്തിമഫലം അറിയാന്‍ ദിവസങ്ങളെടുക്കുമെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസുമായി കടുത്ത മത്സരത്തിലാണ് ട്രംപ്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. വാഷിംഗ്ടണിലുള്ളവര്‍ക്ക് മാത്രം നേരത്തെയുള്ള വോട്ടെടുപ്പ സാധ്യമാണ്. കൂടാതെ 2 ദശലക്ഷത്തിലധികം പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
Also Read: റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ ‘ഉപരോധ നയം’ ആയുധമാക്കുന്ന അമേരിക്ക
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വോട്ടെണ്ണല്‍ വിശകലനം ചെയ്യുന്ന പ്രധാന മാധ്യമങ്ങളാണ് യുഎസ് തിരഞ്ഞെടുപ്പ് വിജയികളെ സാധാരണയായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ ചില സ്ഥാനാര്‍ത്ഥികള്‍ ചിലപ്പോള്‍ വിജയം പ്രഖ്യാപിക്കാറുണ്ട്.ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം നടക്കുന്നത്. മുമ്പും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പെ ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 5ന് രാത്രി തന്നെ എല്ലാ വോട്ടുകളും എണ്ണുന്നതിന് മുമ്പ് തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംപിനെ വിജയിയായി പ്രഖ്യാപിക്കുമെന്ന് ഉറപ്പാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പറയുന്നു.
അതേസമയം, വൈസ് പ്രസിഡന്റും ഡെമോക്രറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസിന് വീണ്ടും പ്രതീക്ഷ നല്‍കുന്ന സര്‍വേ ഫലം. പുതിയ എബിസി ന്യൂസ്/ഇപ്സോസ് സര്‍വേയില്‍ കമല മുന്നിട്ട് നില്‍ക്കുന്നത്.ദേശീയ വോട്ടര്‍മാരുടെ ഇടയില്‍, കമല ഹാരിസ് മുന്‍ പ്രസിഡന്റും എതിര്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിനേക്കാള്‍ മുന്നിലാണ്.
എന്നാല്‍, 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം കൃത്യമായി പ്രവചിക്കാന്‍ സാധിക്കുന്നത്ര വലിയ മുന്നേറ്റം നേടിയിട്ടില്ല. വോട്ടിങ് ശതമാനം കൂടുന്നത് കമലയുടെ സാധ്യത വര്‍ധിപ്പിക്കും. അതേസമയം, വോട്ടിങ് ശതമാനം കുറഞ്ഞാല്‍ ട്രംപ് നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 270 അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍ വോട്ടുകള്‍ നേടുന്ന വ്യക്തിയാകും വൈറ്റ് ഹൗസില്‍ ഇരുന്ന് അമേരിക്കയുടെ ഭരണചക്രം തിരിക്കുക.
ജോര്‍ജിയ, മിഷിഗണ്‍ അടക്കം ഏഴു സ്റ്റേറ്റുകളിലെ ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക. ട്രംപിന് അനുകൂലമായിരുന്ന നോര്‍ത്ത് കരോലൈന ഇക്കുറി കമലയ്‌ക്കൊപ്പം പോയേക്കുമെന്നാണ് സൂചന. കറുത്ത വര്‍ഗക്കാര്‍ ഏറെയുള്ള ഇവിടെ 16 ഇലക്ടറല്‍ കോളേജ് വോട്ടുകളുണ്ട്.
ട്രംപ് കുടിയേറ്റം, സമ്പദ്വ്യവസ്ഥ, പണപ്പെരുപ്പം, മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടങ്ങിയ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. മധ്യവര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍, ഗര്‍ഭച്ഛിദ്രം, ആരോഗ്യ സംരക്ഷണം, അമേരിക്കന്‍ ജനാധിപത്യം സംരക്ഷിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കമല കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍, ഇപ്‌സോസ് നടത്തിയ പുതിയ സര്‍വേയില്‍ സമ്പദ്വ്യവസ്ഥയും പണപ്പെരുപ്പവും എന്നീ വിഷയങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ഇടയില്‍ പ്രാധാന്യം കുറഞ്ഞതായി സൂചിപ്പിക്കുന്നു. ഇത് കമലയ്ക്ക് നേട്ടമാകുന്നതിനാണ് സാധ്യത. കാരണം സാമ്പത്തിക വിഷയങ്ങളില്‍ പൊതുവെ ട്രംപിന് മേല്‍ക്കൈ ഉണ്ടായിരുന്നു.
Also Read: ‘സ്വിങ് സ്റ്റേറ്റുകള്‍’ വിധി പറയുമ്പോൾ, കമലയ്ക്ക് കാലിടറുമോ?
സാമ്പത്തിക പ്രശ്‌നങ്ങള്‍ നിന്നുള്ള വോട്ടര്‍മാരുടെ വ്യത്യചലനം കമലയുടെ പ്രചാരണത്തിന് സഹായരമാകും. ജനങ്ങള്‍ ബൈഡന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളില്‍ അതൃപ്തരാണ്.ഈ മാസം തുടക്കത്തിലെ അപേക്ഷിച്ച്, കമല ഹിസ്പാനിക് വോട്ടര്‍മാരുടെ ഇടയില്‍ സ്ത്രീ വോട്ടര്‍മാരുടെ ഇടയിലും പിന്തുണ വര്‍ധിപ്പിക്കുന്നതായി സര്‍വേ സൂചിപ്പിക്കുന്നു. കറുത്ത വര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന ഗ്രൂപ്പുകളില്‍ കമലയ്ക്കുള്ള പിന്തുണ ശക്തമായി തുടരുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്.
നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേഷന്‍ പിന്‍വലിക്കുകയും താനിനി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കമല ഹാരിസിന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള നറുക്ക് വീണത്. അങ്ങനെ അവര്‍ ഒരു പ്രധാന പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം നേടിയ ആദ്യത്തെ കറുത്ത വര്‍ഗക്കാരിയും യുഎസ് ചരിത്രത്തിലെ ആദ്യത്തെ ഏഷ്യന്‍ അമേരിക്കക്കാരിയും ആയി.