CMDRF

ബസും ലോറിയും കൂട്ടിയിടിച്ച്; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

ബസും ലോറിയും കൂട്ടിയിടിച്ച്; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്
ബസും ലോറിയും കൂട്ടിയിടിച്ച്; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

കൊച്ചി: കളമശ്ശേരിയില്‍ ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. എച്ച്എംടി ജംഗ്ഷന്‍ – മെഡിക്കല്‍ കോളേജ് റോഡില്‍ എച്ച്എംടി കമ്പനിക്ക് സമീപത്തെ വളവിലാണ് ഇന്ന് രാവിലെ ആറരയോടെ അപകടമുണ്ടായത്. മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്നും വന്ന ബസ്സും കളമശ്ശേരി ഭാഗത്ത് നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ബസ്സില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ബസ് ഡ്രൈവറെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ലോറി ഡ്രൈവറെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.

Top