വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു

20ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു

തിരുവനന്തപുരം: വർക്കല മൈതാനം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. വർക്കല കല്ലമ്പലം ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന പൊന്നൂസ് ബസിനാണ് തീപിടിച്ചത്. ഷോർട്ട് സർക്കൂട്ട് മൂലം ബസിന്റെ ബൊണറ്റിൽ നിന്നും പുക ഉയരുകയായിരുന്നുവെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

തീ കണ്ട ഉടനെ ബസ് നിർത്തിയ ഡ്രൈവറും കണ്ടക്ടറുടെ ചേർന്ന് ഉടൻ തന്നെ യാത്രക്കാരെയെല്ലാവരെയും പുറത്തിറക്കിയതിനാൽ വൻ അപകടമാണ് ഒഴിവായത്. 20 ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

Top