ബെംഗളൂരു: ബാല്‍ക്കണിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ദമ്പതിമാരെ പോലീസ് അറസ്റ്റുചെയ്തു. എം. എസ്. ആര്. നഗറില്‍ താമസിക്കുന്ന നേപ്പാള്‍ സ്വദേശികളായ സാഗര്‍ ഗുരാങ് (37), ഭാര്യ ഊര്‍മിള കുമാരി (38) എന്നിവരാണ് അറസ്റ്റിലായത്.
റീല്‍സ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമായിരുന്ന ദമ്പതിമാരുടെ ഒരു വീഡിയോയില്‍ കഞ്ചാവ് ചെടി കാണുകയുണ്ടായി. വീഡിയോ കണ്ടവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ദമ്പതിമാരുടെ വീട്ടിൽ റെയ്ഡ് നടത്തുവനായി എത്തി.
പോലീസ് വരുന്നത് കണ്ട ദമ്പതിമാര്‍ കഞ്ചാവ് ചെടികള്‍ മാലിന്യപ്പെട്ടിയില്‍ പറിച്ചിട്ടെങ്കിലും 54 ഗ്രാം കഞ്ചാവ് ചെടി മാലിന്യപ്പെട്ടിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.