CMDRF

ശ്രുതിയും ജെൻസനും ഉൾപ്പെട്ട വാഹനാപകടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഉരുൾപ്പൊട്ടലിൽ ഉറ്റവർ നഷ്ടമായ ശ്രുതിയും പ്രതിശ്രുത വരൻ ജെൻസണും സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്

ശ്രുതിയും ജെൻസനും ഉൾപ്പെട്ട വാഹനാപകടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ശ്രുതിയും ജെൻസനും ഉൾപ്പെട്ട വാഹനാപകടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൽപ്പറ്റ: ശ്രുതിയും ജെൻസനും ഉൾപ്പെട്ട വയനാട് വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കനത്ത മഴയുള്ള സമയാണ് അപകടമുണ്ടായത്. ദിശ തെറ്റി എത്തിയ വാൻ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജെൻസൻ ജീവിതത്തിലേക്ക് എത്രയും വേ​ഗത്തിൽ തിരിച്ചുവരണേയെന്നാണ് നാടിന്റെ പ്രാർഥന. അപകട വാർത്തയിൽ ഞെട്ടലിലാണ് നാട്.

ഉരുൾപ്പൊട്ടലിൽ ഉറ്റവർ നഷ്ടമായ ശ്രുതിയും പ്രതിശ്രുത വരൻ ജെൻസണും സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ ജെൻസൻറെ നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകീട്ടാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യബസുമായി കൂട്ടിയിടിച്ചത്. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാനിൻറെ മുൻഭാഗം തകർന്നു. ‌വാഹനത്തിൻറെ ഒരു ഭാഗം പൊളിച്ചാണ് വാനിൽ ഉണ്ടായിരുന്ന കുടുംബാഗങ്ങൾ ഉൾപ്പെടെയുള്ളവരെ പുറത്തെടുത്തത്.

Also read: ബസ്സും വാനും കൂട്ടിയിടിച്ച് അപകടം; 9പേർക്ക് പരിക്ക്

ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കൽപ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ബസിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും അപകടത്തിൽ പരിക്കുണ്ട്. ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹനിശ്ചയത്തിനും പുതിയ വീടിൻറെ ഗൃഹപ്രവേശത്തിനും തൊട്ടുപിന്നാലെയായിരുന്നു ഈ ദുരന്തം.

Top