മുംബൈ: മഹാരാഷ്ട്രയിലെ മലാഡില്‍ ഓട്ടോറിക്ഷ കാറില്‍ ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ തർക്കത്തെ തുടർന്ന് കാർ ഡ്രെവറെ ജനക്കൂട്ടം തല്ലിക്കൊന്നു. നവനിർമാൺ സേന പ്രവർത്തകനായ ആകാശ് മീനാണ് (28) കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. തര്‍ക്കം നടക്കുമ്പോള്‍ ഇയാളുടെ മാതാപിതാക്കളും ഉണ്ടായിരുന്നു.
പുഷ്പ പാര്‍ക്കിന് സമീപം ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷ ആകാശിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ശേഷം ഓട്ടോഡ്രൈവര്‍ സ്ഥലത്ത് നിന്ന് പോയി. ഓട്ടോഡ്രൈവര്‍ക്ക് പിന്തുണയുമായെത്തിയ ജനക്കൂട്ടമാണ് ആകാശിനെ മര്‍ദിച്ചത്.
Also Read: അപ്പാർട്ട്മെന്‍റിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; കേസിൽ പ്രതി കീഴടങ്ങി
മകനെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ആകാശിന്റെ അമ്മ അവന്റെ ശരീരത്തിന് മുകളിൽ കിടന്നെങ്കിലും ആക്രമണം തുടരുകയായിരുന്നു. ഗുരുതര പരുക്കേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ആറുപേരെയും തിങ്കളാഴ്ച മൂന്ന പേരെയും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും മറ്റ് കുറ്റങ്ങള്‍ക്കും ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിത പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.