കൊച്ചി: ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ കുമ്പളത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. മൂന്നുപേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവല്ലയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പ്രമോദ് (41), ഭാര്യ രശ്മി (39), മകന്‍ ആര്യന്‍ (15) എന്നിവരാണ് ചികിത്സയില്‍ ഉള്ളത്. ഇതില്‍ രശ്മിയുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Also Read: ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി; ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും സ്റ്റേഷനിലെത്താൻ നിർദ്ദേശം
ചൊവ്വാഴ്ച രാവിലെ 6.45 ഓടെയാണ് കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം അപകടം ഉണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.