എടപ്പാളില്‍ തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ കേസ്

എടപ്പാളില്‍ തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ കേസ്
എടപ്പാളില്‍ തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ കേസ്

മലപ്പുറം: എടപ്പാളില്‍ തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സിഐടിയു പ്രാദേശിക നേതാക്കളും കേസില്‍ പ്രതികളായേക്കും. അനധികൃതമായി ലോഡ് ഇറക്കിയതിനെത്തുടര്‍ന്ന് ഉണ്ടായ പ്രശ്നമാണെന്നാണ് സംഭവത്തില്‍ സിഐടിയു നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന്‍(23) ആണ് പരിക്കേറ്റത്. സിഐടിയുക്കാര്‍ ആക്രമിക്കാന്‍ പിന്തുടര്‍ന്നപ്പോള്‍ ഭയന്നോടി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണാണ് പരിക്കേറ്റതെന്നാണ് തൊഴിലാളിയുടെ ആരോപണം. ഇരുകാലുകളും ഒടിഞ്ഞ ഫയാസ് ചികിത്സയിലാണ്. നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ ഇലക്ട്രിക് സാമഗ്രികള്‍ ഇറക്കിയ തൊഴിലാളികളാണ് അക്രമത്തിന് ഇരയായത്.

ചുമട്ടുതൊഴിലാളികളെ ഒഴിവാക്കിയത് മൂലം ഉണ്ടായ പ്രശ്‌നമാണെന്നും, മറ്റുതരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് സിഐടിയു ജില്ലാ നേതൃത്വം പറയുന്നത്. മുഴുവന്‍ കൂലിയും സിഐടിയുക്കാര്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അംഗീകരിച്ചില്ലെന്നാണ് കരാറുകാരനും കെട്ടിട ഉടമയും പറയുന്നത്. രാത്രി ഇറക്കാന്‍ അംഗീകൃത തൊഴിലാളികളെ കിട്ടാതെ വന്നതോടെയാണ് തൊഴിലാളികള്‍ സ്വയം ലോഡ് ഇറക്കിയത്. വിവരം അറിഞ്ഞെത്തിയ സിഐടിയുക്കാര്‍ കമ്പുകളുമായി വന്ന് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഫയാസിന് പരുക്കേറ്റത്.

Top