CMDRF

‘ഭിന്നശേഷിക്കാരനായ 16കാരന് ക്രൂര മര്‍ദനം’; രണ്ടു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘ഭിന്നശേഷിക്കാരനായ 16കാരന് ക്രൂര മര്‍ദനം’; രണ്ടു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
‘ഭിന്നശേഷിക്കാരനായ 16കാരന് ക്രൂര മര്‍ദനം’; രണ്ടു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം: ഭിന്നശേഷിക്കാരനായ 16കാരന് സംരക്ഷണ കേന്ദ്രത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ജുവനൈല്‍, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. പത്തനംതിട്ട തിരുവല്ല ചാത്തങ്കരയിലുള്ള 16കാരനാണ് മര്‍ദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറടയിലെ സ്‌നേഹ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിനെതിരെയാണ് പരാതി. ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുമായാണ് ചാത്തങ്കരി സ്വദേശിയായ 16കാരന്‍ ആശുപത്രിയില്‍ എത്തിയത്. ഡോക്ടറാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിച്ചത്.

2023 ജൂണിലാണ് കുട്ടിയെ വെള്ളറടയിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിലേക്ക് കൊണ്ടുവന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു.അപ്പോഴാണ് ദേഹത്തെ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ചികിത്സ തേടി. ക്രൂരമായ മര്‍ദ്ദനമാണ് കുട്ടിക്ക് ഏറ്റതെന്ന് ഡോക്ടറും സ്ഥിരീകരിച്ചു. കുട്ടിക്ക് മുന്‍പും മര്‍ദ്ദനമേറ്റിട്ടുള്ളതായി അമ്മ പറഞ്ഞു. അന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ മാപ്പ് പറഞ്ഞു.

Top