കൊച്ചി: കൊച്ചിയിൽ ഒഡീഷ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കായി ലുക്ക്ഔട്ട് സെർകുലർ പുറത്തിറക്കി. പ്രതിയായ ഹോര്‍ട്ടി കോര്‍പ് മുന്‍ എംഡിയായിരുന്ന കെ.ശിവപ്രസാദ് ഒളിവിലാണ്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 26 ദിവസമായി പ്രതി ഒളിവിലാണ്.
കഴിഞ്ഞ മാസം 15നാണ് വീട്ടുജോലിക്കെത്തിയ 22കാരിയെ പ്രതി പീഡിപ്പിച്ചത്. ഭാര്യ പുറത്തുപോയ സമയത്താണ് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്കി പീഡിപ്പിച്ചത്. ലഹരി കലര്‍ത്തിയ ജ്യൂസ് നല്കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി പൊലീസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ലെന്നും യുവതി പറഞ്ഞിരുന്നു.
Also Read: വീട്ടമ്മയുടെ മരണം: മകളുടെ ഭർത്താവ് കസ്റ്റഡിയിൽ
ക്രിമിനല്‍ ബലപ്രയോഗത്തിനാണ് ശിവപ്രസാദിനെതിരെ കേസെടുത്തിരുന്നത്. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ചുമത്തിയത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. .