അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്

2021 ഏപ്രില്‍ അഞ്ചിനാണ് കേരളത്തെ ഞെട്ടിച്ച ക്രൂര പീഡനം നടന്നത്

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്
അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്

പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജ പാളയം സ്വദേശി അലക്‌സ് പാണ്ഡ്യനാണ് പ്രതി. വാടകവീട്ടിലാണ് തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ താമസിച്ചിരുന്നത്. യുവതിയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ മൂത്തകുട്ടിയാണ് പീഡനത്തിന് ഇരയായത്.

2021 ഏപ്രില്‍ അഞ്ചിനാണ് കേരളത്തെ ഞെട്ടിച്ച ക്രൂര പീഡനം നടന്നത്. കുട്ടിയുടെ അമ്മ സമീപത്തെ വീട്ടില്‍ ജോലിക്കുപോയി മടങ്ങിയെത്തിയപ്പോഴാണ് ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞ നിലയില്‍ അബോധാവസ്ഥയിലായ കുട്ടിയെ കണ്ടത്. കുട്ടിക്ക് എന്തുപറ്റിയെന്ന് ചോദിച്ച അമ്മയെ പ്രതി മർദിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: യുവാവിന്റെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

തുടർന്ന് എസ്.എച്ച്.ഒ. ആയിരുന്ന ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയായിരുന്നു. പിന്നീട് ഡിവൈഎസ്പി ആയിരുന്ന പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം രൂപീകരിച്ച് പ്രതിയായ അലക്‌സിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടി ലൈംഗികപീഡനത്തിനും ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. അഞ്ചുവയസ്സുള്ള കുട്ടിയുടെ ശരീരത്തില്‍ 67 മുറിവുകളാണുണ്ടായിരുന്നത്. ഇതില്‍ ചിലത് ആഴത്തിലുള്ളതായിരുന്നു. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.

Top