CMDRF

ജൂണ്‍ നാലിന് ഭരണമാറ്റം വരും, 75 തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങും; ശശി തരൂര്‍

ജൂണ്‍ നാലിന് ഭരണമാറ്റം വരും, 75 തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങും; ശശി തരൂര്‍
ജൂണ്‍ നാലിന് ഭരണമാറ്റം വരും, 75 തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങും; ശശി തരൂര്‍

ഡല്‍ഹി: ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും രാജ്യത്ത് ഭരണമാറ്റം ഉറപ്പാണെന്ന് ശശി തരൂര്‍. ജൂണ്‍ നാലിന് ഭരണമാറ്റം വരുമെന്നും തരൂര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

വോട്ടെടുപ്പ് മൂന്ന് ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ബിജെപിയുടെ കഥ കഴിഞ്ഞു, എഴുപത്തിയഞ്ച് വയസ് തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തില്‍ നിന്നുമിറങ്ങും, ബിജെപിയിലെ പ്രായപരിധിയെ കുറിച്ച് പ്രതിപക്ഷമല്ല- അമിത് ഷായാണ് ആദ്യം പറഞ്ഞത്, അമിത് ഷാ തന്നെ മോദിക്ക് വേണ്ടി നിലപാട് മാറ്റി പറയുകയാണെന്നും തരൂര്‍.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഇന്ത്യ മുന്നണിക്ക് ഗുണപരമായേ വന്നുള്ളൂ എന്ന വാദവും തരൂര്‍ ഉയര്‍ത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് തെറ്റ്, കെജ്രിവാളിന്റെ തിരിച്ചുവരവ് ഇന്ത്യ സഖ്യത്തിന് ഊര്‍ജ്ജമാകും, ഡല്‍ഹിയിലടക്കം വലിയ തോതില്‍ സഹതാപ തരംഗമുണ്ടാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Top