CMDRF

ദി കേരള സ്റ്റോറിയുടെ വിവാദത്തിനിടെ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി കൊച്ചിയിലെ പള്ളി

കൊച്ചി: വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തിനിടെ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി കൊച്ചിയിലെ പള്ളി. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയില്‍ രാവിലെ 9.30നാണ് പ്രദര്‍ശനം. ‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്.

നൂറിലേറെ വരുന്ന ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡോക്യുമെന്ററി കാണാന്‍ അവസരമുണ്ടെന്നും മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണമെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ പറഞ്ഞു. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ഏതെങ്കിലും രൂപതയൊ സഭയോ നല്ലത് പറഞ്ഞതുകൊണ്ട് അതില്‍ മാറ്റം വരില്ലെന്നും പള്ളി വികാരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരള സ്റ്റോറി സിനിമ പൊതുതെരഞ്ഞെടുപ്പ് കാലത്ത് ക്രൈസ്തവ സമൂഹം ഏറ്റെടുക്കുന്നത് അനുകൂലമാകുമെന്നാണ് സംസ്ഥാനത്തെ എന്‍ഡിഎ നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ കത്തോലിക്കാ സഭയ്ക്കുള്ളില്‍ ഈ വിഷയത്തില്‍ ഭിന്ന അഭിപ്രായങ്ങള്‍ ശക്തമാണ്. പ്രണയ കെണിക്കെതിരായ ബോധവല്‍ക്കരണം ആവശ്യമെന്ന് പറയുന്നവര്‍ തന്നെ കേരള സ്റ്റോറി സിനിമ ഏറ്റെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന അഭിപ്രായത്തിലാണ്.

Top