ആലപ്പുഴ: ഒരു ചെറിയ സ്ഥലം കിട്ടിയാല്‍ അവിടെ കേറി ഒളിക്കുന്നവയാണ് പാമ്പുകള്‍. ഇപ്പോഴിതാ കായംകുളത്ത് അടുക്കളയില്‍ കേറി ഒളിച്ചിരിക്കുകയാണ് മൂര്‍ഖന്‍ പാമ്പ്. ഭരണിക്കാവ് ഇലിപ്പക്കുളം മംഗലശ്ശേരി കിഴക്കതില്‍ മുജിബിന്റെ വീട്ടിലാണ് പാമ്പ് കയറിയത്. 13 വയസ് പ്രായവും ആറടി നീളവും അഞ്ചര കിലോ തൂക്കവുമുള്ള ആണ്‍ ഇനത്തിപ്പെട്ട മൂര്‍ഖന്‍ പാമ്പ് രണ്ട് ദിവസമായി വീടിനുള്ളില്‍ കയറി വിവിധ ഭാഗങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു.
ഇന്ന് രാവിലെ അടുക്കള വൃത്തിയാക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ചേര എന്ന് കരുതി കമ്പ് ഉപയോഗിച്ച് നീക്കിയപ്പോള്‍ വീട്ടുകാര്‍ക്ക് നേരെ പത്തി വിടര്‍ത്തി പാഞ്ഞടുക്കുകയായിരുന്നു. അത്ഭുതകരമായിട്ടാണ് വീട്ടുകാര്‍ പാമ്പ് കടിയില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് കൊല്ലത്ത് നിന്ന് എത്തിയ റെസ്‌ക്യൂ പ്രവര്‍ത്തകന്‍ കൊല്ലം തട്ടാമല സന്തോഷ് കുമാര്‍ ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്.