മുതലയുമായി ബൈക്കില്‍ സുഖയാത്ര; വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

നദി കരകവിഞ്ഞതിന് പിന്നാലെ നദിയിലെ മുതലകള്‍ നഗരത്തിലേക്ക് ഇറങ്ങിയ വീഡിയോകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മുതലയുമായി ബൈക്കില്‍ സുഖയാത്ര;   വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ
മുതലയുമായി ബൈക്കില്‍ സുഖയാത്ര;   വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ത്തരകേരളത്തിൽ പെയ്ത കനത്ത മഴയില്‍ ഗുജറാത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വഡോദര നഗരത്തിലാണ് ഇപ്പോൾ അതിരൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. അതേസമയം നഗരത്തിന് സമീപത്തെ വാൽമീകി നദി കരകവിഞ്ഞതിന് പിന്നാലെ നദിയിലെ മുതലകള്‍ നഗരത്തിലേക്ക് ഇറങ്ങിയ വീഡിയോകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

നഗരത്തിലെ അകോട്ട സ്റ്റേഡിയത്തിന് സമീപത്തെ ഒരു വീടിന്‍റെ ടെറസിൽ ഒരു മുതല ഇരിക്കുന്ന വീഡിയോയും നായയെ കടിച്ചെടുത്ത് കൊണ്ടുപോകുന്ന മുതലയുടെ വീഡിയോയും കുറച്ചു മുന്നേ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നലെയാണ് വഡോദരയിൽ വനം വകുപ്പിന്‍റെ സ്‌കൂട്ടറിൽ മുതലയെ കടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

Also Read: ആളുകൾക്ക് മുന്നിലേക്ക് കൊണ്ടുവരുന്നതിനിടെ പരിശീലകയെ കടിച്ച് കുടഞ്ഞ് കടുവ

ആ കാഴ്ച ഇങ്ങ്നെയാണ്…

സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന ഹെല്‍മറ്റില്ലാത്ത രണ്ട് പേരാണ് മുതലയുമായി പോകുന്നത്. എന്നാൽ വീഡിയോ എക്‌സിൽ പങ്കുവച്ച് കൊണ്ട് ദിക്ഷിത് സോണി ഇങ്ങനെ എഴുതി, തീർച്ചയായും ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത് എങ്ങനെയുള്ള അനുഭവമാണെന്ന് മുതല ഓർക്കും. രണ്ട് യുവാക്കൾ വിശ്വാമിത്ര നദിയിൽ നിന്ന് മുതലയെ പിടികൂടി വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകുന്നു.

Also Read: റഷ്യന്‍ ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ‘ഹ്വാള്‍ദിമിര്‍’ ചത്ത നിലയില്‍

അതേസമയം ബൈക്കിൽ പോയ യുവാക്കള്‍ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ)യുടെ സന്നദ്ധ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുതലയുടെ വായും കാലും കയറികൊണ്ട് ബന്ധിച്ച് സ്കൂട്ടറിന്‍റെ പുറകില്‍ ഇരിക്കുന്ന ആളുടെ മടിയില്‍ വച്ചാണ് യുവാക്കള്‍ മുതലയുമായി പോകുന്നത്. ഒറ്റ ദിവസം കൊണ്ട് വീഡിയോ ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്.

ഈ ഇന്ത്യക്കാർ കൊള്ളാലോ !

Crocodile attack during floods in Gujarat’s Vadodara

നിലവിൽ വിശ്വാമിത്രി നദിയിൽ ഏകദേശം 440 മുതലകളുണ്ടെന്നാണ് കണക്ക്. അജ്‌വ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതുമൂലമുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് നദി കരകവിഞ്ഞപ്പോള്‍ ഇവയില്‍ ചിലത് നഗരത്തിലേക്ക് ഇറങ്ങിയിരുന്നു. അതിൽ 24 മുതലകളെയാണ് ഇതിനകം ജനവാസ മേഖലകളില്‍ നിന്ന് പിടികൂടിയത്. ജലനിരപ്പ് കുറഞ്ഞാല്‍ ഇവയെ വീണ്ടും നദിയിലേക്ക് തന്നെ വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Also Read: ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി ആന; അനുമതി നൽകി നമീബിയൻ സർക്കാർ

അതേസമയം വെള്ളം ഉയര്‍ന്നതോടെ 40 കിലോഗ്രാം ഭാരമുള്ള അഞ്ച് വലിയ ആമകൾ, പാമ്പുകൾ, മൂർഖൻ പാമ്പുകൾ, മുള്ളൻപന്നി എന്നിവയെ രക്ഷപ്പെടുത്തിയതായി വനം വകുപ്പ് അറിയിച്ചിരുന്നു. ഇതുവരെ രക്ഷപ്പെടുത്തിയതിൽ ഏറ്റവും ചെറിയ മുതല രണ്ടടി നീളമുള്ളതാണ്, ഏറ്റവും വലുത് 14 അടി നീളമുള്ളതാണെന്നും വനം വകുപ്പ് പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഇപ്പോൾ നിരവധി പേരാണ് രസകരമായ കുറിപ്പുകളുമായി എത്തിയത്.

Top