ഗാന്ധിനഗർ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യം എന്ന നിലയിൽ ഒരു സിവിൽ കോഡും അനിവാര്യമാണ്. ജനവിഭാഗങ്ങൾക്കിടയിലെ ഭിന്നത ഇല്ലാതാക്കാൻ ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഏകതാ ദിനത്തിന്റെ ഭാഗമായി സർദാർ വല്ലഭായ് പട്ടേലിന്റെ 149ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭീകരതയ്‌ക്കെതിരെ സർക്കാർ സ്വീകരിച്ച ശക്തമായ നിലപാടിന്റെ ഭാഗമായി മുഖ്യധാരയിലേക്ക് വരാൻ വിവിധ വിഭാഗങ്ങൾ തയ്യാറായെന്നും ഭീകരതയെ തുടച്ചുനീക്കുമെന്നും നക്‌സൽ പ്രസ്ഥാനം രാജ്യത്ത് അന്ത്യശ്വാസം വലിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.