കോട്ടയത്ത് ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ​ആരംഭിച്ചു.

കോട്ടയത്ത് ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
കോട്ടയത്ത് ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: കോട്ടയം കടനാട് വീട്ടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ. കാവുകണ്ടം ഭാഗത്ത് കണക്കൊമ്പിൽ റോയി (55) ജാൻസി, (50 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോയി ജീവനൊടുക്കിതായാണ് നിഗമനം.

റോയിയെ തൂങ്ങി മരിച്ച നിലയിലും ജാൻസിയുടെ മൃതദേഹം കിടക്കയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ​ആരംഭിച്ചു.

Top