CMDRF

അമ്മയുടെ അസുഖം മാറാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി ​ദമ്പതികൾ

കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു

അമ്മയുടെ അസുഖം മാറാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി ​ദമ്പതികൾ
അമ്മയുടെ അസുഖം മാറാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി ​ദമ്പതികൾ

ലഖ്നോ: ദീർഘനാളായി അസുഖബാധിതയായ അമ്മയുടെ അസുഖം മാറാൻ കുഞ്ഞിനെ ബലി നൽകി ദമ്പതികൾ. ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അമ്മ മമത, അച്ഛൻ ഗോപാല്‍ കശ്യപ് എന്നിവരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് കുട്ടിയുടെ അമ്മയുടെ അസുഖം മാറാൻ കുട്ടിയെ ഇവർ ബലികൊടുത്തത്.

കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതായി ദമ്പതിൾ പറഞ്ഞതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സാല്‍ അറിയിച്ചു.ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും ബന്‍സാല്‍ പറഞ്ഞു. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.

Also Read: വിവാഹ വാ​ഗ്ദാനം നൽകി, പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം കുട്ടിയെ കൊലപ്പെടുത്താന്‍ ഉപദേശിച്ച മന്ത്രവാദി ഹരേന്ദ്രയ്ക്കു വേണ്ടിയുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കി. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.

Top