ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ ദമ്പതികളെ തീവെച്ച് കൊലപ്പെടുത്തി; 15 പേര്‍ അറസ്റ്റില്‍

ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ ദമ്പതികളെ തീവെച്ച് കൊലപ്പെടുത്തി; 15 പേര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ദമ്പതികളെ തീവെച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗഡ്ചിരോളി ജില്ലയില്‍ മെയ് ഒന്നിനായിരുന്നു കൊലപാതകം. ജമ്‌നി ദേവാജി തെലാമി (52), ദേശു കടിയ അറ്റ്‌ലാമി (57) എന്നിവരാണ് കൊല്ലപ്പെട്ടത്.

ദമ്പതികളുടെ മന്ത്രവാദം മൂലം മൂന്നര വയസുള്ള കുട്ടി മരിച്ചെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ പഞ്ചായത്ത് വിളിച്ചുകൂട്ടുകയും ദമ്പതികളെ ജീവനോടെ കത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതികളെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

Top