CMDRF

200 കോടി രൂപയുടെ സ്വത്ത് ദാനം ചെയ്ത് ദമ്പതികള്‍ സന്യാസത്തിലേക്ക്

200 കോടി രൂപയുടെ സ്വത്ത് ദാനം ചെയ്ത് ദമ്പതികള്‍ സന്യാസത്തിലേക്ക്
200 കോടി രൂപയുടെ സ്വത്ത് ദാനം ചെയ്ത് ദമ്പതികള്‍ സന്യാസത്തിലേക്ക്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കോടീശ്വരന്മാരായ ദമ്പതികള്‍ സ്വത്ത് ദാനം ചെയ്ത് സന്യാസത്തിലേക്ക്. ഹിമ്മത്നഗറിലെ കെട്ടിട നിര്‍മ്മാണ വ്യവസായരംഗത്തെ വ്യവസായികളായ ദമ്പതിമാരാണ് 200 കോടി രൂപയുടെ സമ്പത്ത് ദാനം ചെയ്ത് സന്യാസം സ്വീകരിക്കുന്നത്. ജൈന മത വിശ്വാസിയായ ഭവേഷ് ഭണ്ഡാരിയും അദ്ദേഹത്തിന്റെ ഭാര്യയും ഈ മാസം 22ന് സന്യാസം സ്വീകരിക്കും.

2022ല്‍ ഇവരുടെ 19കാരിയായ മകളും 16കാരനായ മകനും സന്യാസം സ്വീകരിച്ചിരുന്നു. ഇത് പിന്തുടര്‍ന്നാണ് ഇരുവരുടെയും തീരുമാനം. സന്യാസം സ്വീകരിക്കുന്നതിനു മുന്നോടിയായി ഇവര്‍ നാലു കിലോമീറ്റര്‍ ഘോഷയാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ ഇവര്‍ സ്വത്തുക്കള്‍ ദാനം ചെയ്തു. രാജകീയ വസ്ത്രം ധരിച്ച ഇരുവരും മൊബൈല്‍ ഫോണുകളും എയര്‍കണ്ടീഷണറുകള്‍ ഉള്‍പ്പെടെ എല്ലാം ദാനം ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സന്യാസം സ്വീകരിച്ചാല്‍ ഭൗതിക വസ്തുക്കള്‍ ഉണ്ടാവാന്‍ പാടില്ല. രണ്ട് വെളള വസ്ത്രങ്ങളും ഭിക്ഷയ്ക്കുള്ള ഒരു പാത്രവും ഇരിക്കുന്ന ഭാഗം വൃത്തിയാക്കാനായി ഒരു ചൂലും മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. നഗ്‌നപാദരായി വേനം സഞ്ചരിക്കാന്‍.

Top