ഷൈന്‍ ടോം ചാക്കോ നായകനായി എം എ നിഷാദ് സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രമാണ് ‘ഒരു അന്വേഷണത്തിന്‍റെ തുടക്കം’. ഏറെ നാളുകള്‍ക്ക് ശേഷമുള്ള വാണിവിശ്വനാഥിന്റെ ശക്തമായ തിരിച്ചു വരവുകൂടിയാണ് ചിത്രത്തിന്റെ മറ്റാെരു പ്രത്യേകത. ജീവന്‍ തോമസ് എന്ന മാധ്യമ പ്രവര്‍ത്തകനായിട്ടാണ് ഷൈന്‍ടോം ചാക്കോ എത്തുന്നത്. ഒരു അന്വേഷത്തിന്‍റെ ഗൗരവത്തിനൊപ്പം തന്നെ അതില്‍ ഫാമിലി ടെച്ചും, സാമൂഹികമായ സന്ദേശവും എല്ലാം സംയോജിപ്പിച്ചാണ് രചിതാവ് കൂടിയായ എംഎ നിഷാദ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
Also Read: നയൻസിനെ അറിയാം; ‘ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ’ ട്രെയ്‌ലർ നാളെ എത്തും
എംഎ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പൊലീസ് ഡിപ്പാര്‍ട്‌മെന്റിലെ സേവന കാലത്ത്, തന്റെ ഡയറിയില്‍ എഴുതിയ ഒരു കേസിന്റെ കുറിപ്പുകള്‍ വികസിപ്പിച്ചാണ് എ.എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. കേന്ദ്രകഥാപാത്രങ്ങളിലൊന്നായ ഐസക്ക് എന്ന് പൊലീസ് കഥാപാത്രം സംവിധായകന്‍ നിഷാദ് തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
Also Read: അറക്കൽ മാധവനുണ്ണി വീണ്ടും വരുന്നൂ
എക്സ്റ്റന്‍റ് ക്യാമിയോ റോളില്‍ പഴയ ആക്ഷന്‍ നായികയായ വാണി വിശ്വനാദിന്റെ തിരിച്ച് വരവ് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഈ തിരിച്ച് വരവ്. വാണി വിശ്വനാഥ്, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക എന്നിവര്‍ മികച്ച വേഷമാണ് ചിത്രത്തില്‍ ചെയ്തിരിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, കെ വി അബ്ദുല്‍ നാസര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിവേക് മേനോന്‍ നിര്‍വഹിക്കുന്നു. പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി, എന്നിവരുടെ വരികള്‍ സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. മാർക്ക് ഡി മൂസ് ഒരുക്കിയ ചിത്രത്തിന്‍റെ പാശ്ചത്തല സംഗീതം എടുത്തു പറയേണ്ട ഘടകമാണ്. ഒരു ക്രൈം ത്രില്ലറിന് വേണ്ടുന്ന പാശ്ചത്തലത്തിലേക്ക് പ്രേക്ഷകനെ എത്തിക്കാന്‍ ഇത് വലിയ ഘടകമാണ്.