തീവ്രവാദികളുടെ വെടിയേറ്റ് സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു

തീവ്രവാദികളുടെ വെടിയേറ്റ് സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു
തീവ്രവാദികളുടെ വെടിയേറ്റ് സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിലെ മോങ്ബംഗ് ഗ്രാമത്തിലാണ് സംഭവം. ബിഹാർ സ്വദേശി അജയ് കുമാർ ഝാ (43) ആണ് മരിച്ചത്. വെടിവെപ്പിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിവപ്പിൽ പരിക്കേറ്റ മറ്റൊരു പൊലീസുകാരൻ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്‌തെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ശനിയാഴ്ച രാത്രിയും ഗ്രാമത്തിൽ വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്. ഞായറാഴ്ചത്തെ ആക്രമണത്തെത്തുടർന്ന് സമീപത്തെ കുന്നിൻ പ്രദേശങ്ങളിൽ നിന്ന് മോങ്ബംഗിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top