സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ നിർണായകയോഗം ഇന്ന് നടക്കും. ആരോപണങ്ങളും കോണ്‍ഗ്രസും ഉന്നയിച്ച ഭിന്ന താല്‍പര്യങ്ങളും യോഗത്തിൽ ചർച്ചചെയ്യും. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ നിയന്ത്രണത്തിലുള്ള ഓഫ്‌ഷോര്‍ ഫണ്ടുകളില്‍ ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്ന് ഹിന്‍ഡെന്‍ബെര്‍ഗ് ആരോപിച്ചിരുന്നു. ഇതിനക്കുറിച്ചെല്ലാം യോഗത്തിൽ ചർച്ചചെയ്തേക്കും.
കഴിഞ്ഞ ജൂണിൽ നടന്ന ജീവനക്കാരുടെ യോഗത്തിൽ തൊഴിലാളികളുടെ ഇടയിൽ നിന്ന് കടുത്ത പ്രതിഷേധമാണ് സെബിക്കെതിരെ ഉയർന്നത്. ജീവനക്കാരുടെ പരാതിയുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പ് പിന്‍വലിച്ചതും ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചക്കു വന്നേക്കും. ഔദ്യോഗിക അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഈ വിഷയങ്ങളില്‍ അനൗപചാരിക ചര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
Also Read: അഞ്ച് ദിവസത്തെ ട്രേഡ് ഷോയിൽ എത്തിയത് അഞ്ചര ലക്ഷം പേർ
അതേസമയം, ലിസ്റ്റ് ചെയ്തിട്ടുള്ള സെക്യൂരിറ്റികളില്‍ വ്യാപാരം നടത്തി, സെബിയിലുള്ള സമയത്ത് മുന്‍ തൊഴിലുടമയായ ഐസിഐസിഐ ബാങ്കില്‍ നിന്ന് ലഭിച്ച ജീവനക്കാര്‍ക്കുള്ള ഓഹരി വിഹിതം വിറ്റു. ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനം വാഗ്ദാനം ചെയ്യുന്ന ഉപദേശക സ്ഥാപനംവഴി പണം സംബാദിച്ചു തുടങ്ങിയ ഭിന്ന താത്പര്യ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്.
എന്നാൽ ആരോപണങ്ങള്‍ക്കെതിരെ ബുച്ചും സെബിയും പ്രസ്താവനകളിറക്കിയെങ്കിലും ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, പുതിയ കോര്‍പറേറ്റ് കാര്യ സെക്രട്ടറി ദീപ്തി ഗൗര്‍ മുഖര്‍ജിയുടെ ആദ്യ ബോര്‍ഡ് യോഗവും അടുത്ത മാസം വിരമിക്കുന്ന ഡെപ്യൂട്ടി ആര്‍ബിഐ ഗവര്‍ണര്‍ എം രാജേശ്വര റാവുവിന്റെ അവസാന യോഗവുമാണിത്.