CMDRF

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കും; നരേന്ദ്ര മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ നിര്‍ണായക നീക്കം

ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചര്‍ച്ച ചെയ്യണമെന്നും ഷി ജിന്‍പിങ് പറഞ്ഞു.

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കും; നരേന്ദ്ര മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ നിര്‍ണായക നീക്കം
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കും; നരേന്ദ്ര മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ നിര്‍ണായക നീക്കം

മോസ്‌കോ: ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുംതമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. നരേന്ദ്ര മോദിയെ കാണുന്നതില്‍ സന്തോഷമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും അത്യാവശ്യമാണെന്നും ഷി ജിന്‍പിങ് പറഞ്ഞു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളാണ് കൂടിക്കാഴ്ച്ചയില്‍ നടന്നത്. ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചര്‍ച്ച അഞ്ച് കൊല്ലത്തിനു ശേഷമാണ് നടക്കുന്നത്.

Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ഡി.എം.കെ

ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചര്‍ച്ച ചെയ്യണമെന്നും ഷി ജിന്‍പിങ് പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിറുത്തണമെന്ന് മോദിയും ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ ധാരണ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ബന്ധം നന്നാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണെന്നും പറഞ്ഞു. ചര്‍ച്ചയിലൂടെ അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാനായതില്‍ ഇരു നേതാക്കളും സന്തുഷ്ടി അറിയിച്ചു. അതേസമയം, ഇന്ത്യ- ചൈന പ്രത്യേക പ്രതിനിധികള്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച തുടരും. രണ്ടു രാജ്യങ്ങളും പരസ്പരസഹകരണത്തിനുള്ള വഴികള്‍ ആലോചിക്കും. തന്ത്രപ്രധാന ആശയവിനിമയം പുനസ്ഥാപിക്കും. ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ക്കിടയിലും ചര്‍ച്ച നടക്കും.

Top