പാലക്കാട് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ക്ഷീര കര്‍ഷകന്‍ മരിച്ചു

പാലക്കാട് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ക്ഷീര കര്‍ഷകന്‍ മരിച്ചു
പാലക്കാട് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ക്ഷീര കര്‍ഷകന്‍ മരിച്ചു

പാലക്കാട് : പാല്‍ നല്‍കുന്നതിനായി പോകുന്നതിനിടെ വഴിയരികിലെ കെ.എസ്.ഇ.ബി പോസ്റ്റില്‍ നിന്നും താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ക്ഷീര കര്‍ഷകന്‍ മരിച്ചു. കുഴല്‍മന്ദം നൊച്ചുള്ളി മഞ്ഞാടി വീട്ടീല്‍ വേലമണി(75) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. പെരുങ്കുന്നം ക്ഷീരസംഘത്തിലെ ക്ഷീര കര്‍ഷകനാണ് വേലമണി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Top