CMDRF

ദിവസവും ഒരു ഈന്തപഴം ആരോ​ഗ്യത്തിന് വളരെ നല്ലത്…

ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ട് വലയുന്നവരും രോഗസാധ്യതയുള്ളവരും ഈന്തപ്പഴം ദിവസവും കഴിയ്ക്കുന്നത് നല്ലതായിരിക്കും

ദിവസവും ഒരു ഈന്തപഴം ആരോ​ഗ്യത്തിന് വളരെ നല്ലത്…
ദിവസവും ഒരു ഈന്തപഴം ആരോ​ഗ്യത്തിന് വളരെ നല്ലത്…

രുപാട് പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഈന്തപഴം പതിവായി കഴിക്കുന്നത് ഒത്തിരി ​ഗുണങ്ങളാണ് നൽകുന്നത്. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് സള്‍ഫറിന്റെ അളവ് സീസണല്‍ അലര്‍ജികള്‍ തടയാന്‍ സഹായിക്കും. തടി വര്‍ദ്ധിപ്പിക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ആഴ്ചയില്‍ 12 ഈന്തപ്പഴമെങ്കിലും കഴിയ്ക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ഇവ ഒരുമിച്ചു കഴിയ്ക്കരുതെന്ന കാര്യവും ഓര്‍മ വേണം. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഈന്തപ്പഴം ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്‌.

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതിനെ ഇല്ലാതാക്കാനും നല്ല ഈന്തപ്പഴം സഹായിക്കുന്നു. ദഹനപ്രക്രിയ സാധാരണ ഗതിയിലാക്കാന്‍ ഈന്തപ്പഴം സഹായിക്കും. മാത്രമല്ല പാലിനൊപ്പം അത്താഴശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹനസംന്ധമായ എല്ലാ പ്രശ്‌നങ്ങളേയും പരിഹരിക്കും.

Also Read: പ്രോട്ടീനുകളുടെ കലവറ; കഴിക്കാം ദിവസവും ഒരു മുട്ട

ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ട് വലയുന്നവരും രോഗസാധ്യതയുള്ളവരും ഈന്തപ്പഴം ദിവസവും കഴിയ്ക്കുന്നത് നല്ലതായിരിക്കും. ഇത് ഹൃദ്രോഗസാധ്യതയേയും ഇല്ലാതാക്കുന്നു. പുരുഷന്റെ സ്റ്റാമിനയ്ക്കും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

Also Read: തന്തൂരി മുട്ട കഴിച്ചിട്ടുണ്ടോ?

രാവിലെ വെറുംവയറ്റില്‍ ആദ്യ ഒരാഴ്ച 2 ഈന്തപ്പഴം വീതം കഴിയ്ക്കുക. മൂന്നാമത്തെ ആഴ്ച 3 എണ്ണം വീതം കഴിയ്ക്കാം. നാലാമത്തെ ആഴ്ച മുതല്‍ 12 ആഴ്ച വരെ 4 വീതം കഴിയ്ക്കാം. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഈന്തപ്പഴം ആട്ടില്‍പാലില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് രാവിലെ ഇതോടുകൂടി അരച്ച്‌ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും സെക്‌സ് എനര്‍ജിയ്ക്കു നല്ലതാണ്. 5 ഈന്തപ്പഴം, 5 കുരുമുളക്, ഒരു കഷ്ണം ഇഞ്ചി എന്നിവ പാലിലിട്ടു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 1 സ്പൂണ്‍ നെയ്യു ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കുക. ഇത് കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ്. ഉറക്കവും നല്‍കും.

കുതിര്‍ത്ത ഈന്തപ്പഴത്തിനും ഗുണങ്ങള്‍ ഒരുപാടുണ്ട്. പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ എന്നിവയുടെ സമ്പന്നമായ ഉറവിടവും വിറ്റാമിന്‍ എ 1, സി എന്നിവയ്ക്കൊപ്പം വിറ്റാമിന്‍ ബി 1, ബി 2, ബി 3, ബി 5 എന്നിവയാല്‍ സമ്പന്നവുമാണ് ഈന്തപ്പഴം. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും വിവിധതരം അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

Also Read: ​ഗുണങ്ങളേറെയുള്ള കടുക് എണ്ണ

നല്ലൊരു ഊര്‍ജദായകമായ ഭക്ഷണം കൂടിയാണിത്. അനീമിയയുള്ളവരും ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കൂട്ടാനും ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. പല്ലുകളുടെയും എല്ലുകളുടേയും ആരോഗ്യം സംരംക്ഷിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

Top