തന്നെ തകർക്കാൻ ആസൂത്രിത നീക്കം; വിശദീകരണം നൽകി ഇപി

വിവാദത്തിൽ ഇപി പ്രസാധകർക്കെതിരെ ഡി ജി പി ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും വ്യക്തമാക്കി

തന്നെ തകർക്കാൻ ആസൂത്രിത നീക്കം; വിശദീകരണം നൽകി ഇപി
തന്നെ തകർക്കാൻ ആസൂത്രിത നീക്കം; വിശദീകരണം നൽകി ഇപി

തിരുവനന്തപുരം: ആത്മകഥയിലെ പരാമർശങ്ങൾ ഗൂഢാലോചന ആണെന്നും താൻ എഴുതിയത് അല്ല പുറത്തുവന്നതെന്നും സെക്രട്ടേറിയേറ്റ് യോഗത്തിൽ വിശ​ദീകരിച്ച് ഇ പി ജയരാജൻ. യോ​ഗത്തിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

യോ​ഗം പൂർത്തിയാക്കാതെയാണ് ഇ പി യോഗത്തില്‍ നിന്നും ഇറങ്ങിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്.

Also Read : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരുക്ക്

വിവാദത്തിൽ ഇപി പ്രസാധകർക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും വ്യക്തമാക്കി. വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷമായിരിക്കും വിഷയത്തില്‍ പാര്‍ട്ടിയുടെ വിശദമായ പരിശോധന ഉണ്ടാവുക.

Top