CMDRF

ചികിത്സക്കെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം

ചികിത്സക്കെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം
ചികിത്സക്കെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം

കാസർഗോഡ്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം. തൃക്കരിപ്പൂരിലെ ഡോക്ടര്‍ കുഞ്ഞബ്ദുള്ളക്കെതിരെയാണ് പരാതി. ചന്ദേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പനി ബാധിച്ച് പെണ്‍കുട്ടി ഡോക്ടറുടെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്. ചികിത്സക്കിടെ പെണ്‍കുട്ടിയെ ഡോക്ടര്‍ കയറിപ്പിടിച്ചതായാണ് പരാതി. സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ഡോക്ടര്‍. ഇയാള്‍ ഒളിവിലാണ് എന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top