CMDRF

ഡോക്ടറെ വെടിവച്ചു കൊന്നു; അക്രമികള്‍ പ്രായപൂര്‍ത്തിയാകാത്തവർ

പ്രതികളെന്നു സംശയിക്കപ്പെടുന്നവർക്ക് 16–17 വയസ്സ് പ്രായം വരുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു

ഡോക്ടറെ വെടിവച്ചു കൊന്നു; അക്രമികള്‍ പ്രായപൂര്‍ത്തിയാകാത്തവർ
ഡോക്ടറെ വെടിവച്ചു കൊന്നു; അക്രമികള്‍ പ്രായപൂര്‍ത്തിയാകാത്തവർ

ന്യൂഡൽഹി: ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രിയോടെ ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്സിങ് ഹോമിലാണ് സംഭവം. പരുക്കേറ്റ് ചികിത്സയ്ക്ക് എന്നു പറഞ്ഞെത്തിയവരാണ് ക്യാബിനുള്ളില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊന്നത്. 55 വയസ്സുകാരനായ യുനാനി ഡോക്ടർ ജാവേദ് അക്തറാണു കൊല്ലപ്പെട്ടത്.

അധികം പ്രായം തോന്നിക്കാത്ത രണ്ട് ആണ്‍കുട്ടികളാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രാത്രി വൈകി ചികിത്സ തേടിയെത്തിയാണ് ഇവർ ചികിത്സക്ക് എത്തിയത്. അതിലൊരാൾക്ക് കാൽവിരലിനു പരുക്കേറ്റിരുന്നു. മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. തലേദിവസം രാത്രി ഈ കൗമാരക്കാരന് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നതാണ്. മുറിവ് വൃത്തിയാക്കിയ ശേഷം, കൗമാരക്കാർ കുറിപ്പടി വേണമെന്നു പറഞ്ഞ് ഡോ. ജാവേദ് അക്തറിന്റെ മുറിയിലേക്കു പോയി.

Also Read: ലഹരി മരുന്ന് കടത്തൽ സംഘത്തിലെ രണ്ടുപേർ പിടിയിൽ

പിന്നീട് ഡോക്ടറുടെ ക്യാബിനുള്ളില്‍ കടന്ന് വെടിയുതിർക്കുകയായിരുന്നു. പ്രതികളെന്നു സംശയിക്കപ്പെടുന്നവർക്ക് 16–17 വയസ്സ് പ്രായം വരുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ആസൂത്രണം ചെയ്തുള്ള കൊലപാതകമാണിതെന്നും തലേദിവസം രാത്രി പ്രതികൾ സന്ദർശിച്ചതു സ്ഥലപരിശോധനയ്ക്ക് ആയിരിക്കാമെന്നും പൊലീസ് സൂചിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Top