നമ്മളില്‍ പലരും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് നെയ്യ്. നല്ല കൊഴുപ്പും ധാതുക്കളും അടങ്ങിയ ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നെയ്യ് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് അധികം ആര്‍ക്കും അറിയാന്‍ വഴിയില്ല. നെയ്യ് നേരിട്ട് മുടിയില്‍ പുരട്ടാമെന്നും മിതമായ അളവില്‍ കഴിക്കുന്നത് നിങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ആരോഗ്യകരമായ മുടിക്ക് എങ്ങനെയൊക്കെയാണ് നെയ്യ് ഉപയോഗപ്രദമാകുന്നത് എന്ന് നമുക്ക് നോക്കാം.
ഹെയര്‍ ഓയിലുകള്‍ക്ക് പകരം നെയ്യ് ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടിക്ക് നല്ലതാണ്, തലയോട്ടിയില്‍ മസാജ് ചെയ്യുമ്പോള്‍ രക്തചംക്രമണം വര്‍ധിപ്പിക്കുകയും അതുവഴി മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നെയ്യിന് നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കാനും ജലാംശം നല്‍കാനും കഴിയും. ഒമേഗ -3, ഒമേഗ -9 ഫാറ്റി ആസിഡുകള്‍, സംയോജിത ലിനോലെയിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, കരോട്ടിനോയിഡുകള്‍, കൂടാതെ നിരവധി ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. തലയോട്ടിയില്‍ മസാജ് ചെയ്യുമ്പോള്‍ രക്തചംക്രമണം വര്‍ധിപ്പിക്കുകയും അതുവഴി മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഒമേഗ -3, ഒമേഗ -9 ഫാറ്റി ആസിഡുകള്‍, സംയോജിത ലിനോലെയിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, കരോട്ടിനോയിഡുകള്‍, കൂടാതെ നിരവധി ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. അറ്റം പിളരുന്നത് തടയുന്നത് മുതല്‍ നഷ്ടപ്പെട്ട ഈര്‍പ്പം വീണ്ടെടുക്കാന്‍ സഹായിക്കുന്നത് വരെ നിരവധി ഗുണങ്ങളാണ് നെയ്യ് മുടിക്ക് നല്‍കുന്നത്. നിങ്ങളുടെ തലയോട്ടിയെയും രോമകൂപങ്ങളെയും മുടിയുടെ നീളത്തെയും പോഷിപ്പിച്ചുകൊണ്ട് നിങ്ങളുടെ വരണ്ട മുടി പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയും.
1 ടീസ്പൂണ്‍ ഒലിവ് ഓയിലും 1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും 3-4 ടീസ്പൂണ്‍ നെയ്യും എടുക്കുക. മിശ്രിതം തലയോട്ടിയിലും മുടിയില്‍ എല്ലായിടത്തും പുരട്ടി 1-2 മണിക്കൂര്‍ വരെ സൂക്ഷിക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് മുടിയുടെ വരള്‍ച്ചയെയും പ്രതിരോധിക്കാന്‍ സഹായിക്കും. ഏത് സാഹചര്യത്തിലും നെയ്യ് പുരട്ടിയ ശേഷം മുടി നന്നായി ഷാംപൂ ചെയ്യുക. കാരണം ഇത് കഴുകിയ ശേഷവും തലയോട്ടിയിലോ മുടിയിലോ പറ്റിപ്പിടിക്കുകയും തലയോട്ടിയിലെ സുഷിരങ്ങള്‍ അടയുകയോ മുടി കൂടുതല്‍ എണ്ണമയമുള്ളതാക്കുകയോ ചെയ്യും.