ചർമത്തിന് നല്ല തിളക്കം ലഭിക്കാൻ ഇനി ഇത്തിരി തേനും വെളുത്തുള്ളിയും മതി. ഒരു അല്ലി വെളുത്തുള്ളിയും മൂന്നോ നാലോ തുള്ളി തേനും ഉണ്ടെങ്കില്‍ ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താം. വെളുത്തുള്ളി വളരെ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് അതിലേക്ക് മൂന്നോ-നാലോ തുള്ളി തേനും ചേർത്ത് ദിവസവും ഉറങ്ങുന്നതിന് മുൻപ് കഴിക്കുന്നത് ചര്‍മത്തിലെ യുവത്വം നിലനിര്‍ത്തി തിളക്കം വര്‍ധിക്കാന്‍ സഹായിക്കും. വെളുത്തുള്ളിയുടെ സ്വാദ് നിങ്ങൾക്ക് അൽപ്പം രൂക്ഷമായി തോന്നുകയാണെങ്കിൽ രണ്ടോ മൂന്നോ കവിൾ ചെറുചൂടുവെള്ളവും കുടിക്കാം.
അഞ്ച് ടേബിൾ സ്പൂൺ തേനിൽ 10 അല്ലി വെളുത്തുള്ളി അരിഞ്ഞത് കലർത്തി ദൈനംദിന ഉപയോഗത്തിനായി സൂക്ഷിക്കാം. ഈ മിശ്രിതത്തിൽ നിന്ന് ഓരോ ടീസ്പൂൺ വീതം എടുത്ത് എല്ലാ ദിവസവും കഴിക്കുക. ഈ മിശ്രിതം വായു കടക്കാത്ത എയർടൈറ്റ് കുപ്പിയിൽ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക, ഇത് ഒരാഴ്ചയോളം കേടുകൂടാതെ നിൽക്കും.
ആന്റി-ഓക്സിഡന്‍റ് ഗുണങ്ങളും ആന്റി-ബാക്ടീരിയൽ ഗുണങ്ങളുമടങ്ങിയ തേൻ പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. അതേസമയം വെളുത്തുള്ളി ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചർമത്തെ സംരക്ഷിക്കുകയും കൊളാജന്‍റെ നാശം മന്ദഗതിയിലാക്കാനും സഹായിക്കുന്നതോടെ ചർമത്തിന്‍റെ യുവത്വം നിലനിർത്താൻ സഹായിക്കും.തേനിൽ എന്ന പോലെ വെളുത്തുള്ളിയിലും ധാരാളം ആന്റി-ഓക്സിഡന്റുകളും ആന്റി-ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രണ്ട് ചർമത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ബ്ലീഡിങ് വൈകല്യം, ഹൈപ്പോടെന്‍സീവ് രോഗികള്‍ ഇത് ഉപയോഗിക്കാന്‍ പാടില്ല.
വെളുത്തുള്ളി സ്വാഭാവികമായി രക്തം കട്ട പിടിക്കുന്നത് തടയുന്നു. അതിനാൽ ഇത് ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും സന്തുലിതമാക്കുവാൻ സഹായിക്കുന്നു. മോശം കൊളസ്ട്രോൾ ആയ എൽഡിഎലിനെ കുറയ്ക്കുന്നതിനാൽ തേൻ ഹൃദ്രോഗികൾക്ക് സഹായകരമാണ്. അല്ലിസിൻ, അജോയ്ൻ തുടങ്ങിയ ആന്റിബയോട്ടിക്, ആന്റിഫംഗൽ സൾഫർ സംയുക്തങ്ങളുടെ ഒരു കലവറയാണ് വെളുത്തുള്ളി. കഠിനമായ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാവുന്നതിനാൽ വെളുത്തുള്ളി അമിതമായി കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക. മികച്ച ഫലങ്ങൾക്കായി എല്ലാ ദിവസവും ഒരു ചെറിയ അല്ലി വെളുത്തുള്ളി അര ടീസ്പൂൺ തേൻ ചേർത്ത് കഴിച്ചാൽ മതിയാകും.