സൗദി: നിരവധി ആരാധകരുള്ള ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏഴ് മാസം സൈക്കിൾ ചവിട്ടി റൊണാൾഡോയെ കാണാൻ സൗദിയിലെത്തിയിരിക്കുകയാണ് ചൈനീസ് ആരാധകനായ ഗോങ്. ഏകദേശം 13,000 കിലോ മീറ്റർ ദൂരമാണ് 24 കാരനായ ഗോങ് ഇഷ്ടതാരത്തെ കാണാൻ സൈക്കിളിൽ യാത്ര ചെയ്തത്.
ആദ്യം സിൻചിയാങിൽ നിന്ന് കസാഖിസ്ഥാനിലെത്തി. പിന്നീട് ആറുരാജ്യങ്ങൾ കടന്നാണ് ഗോങ് സൗദിയിലെത്തിയത്. ജോര്‍ജിയ, ഇറാൻ, ഖത്തർ തുടങ്ങി ആറു രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടിയാണ് റൊണാൾഡോയെ കാണാൻ സൗദി തലസ്ഥാനമായ റിയാദിൽ എത്തിയത്. ഇതിനിടെ ഒട്ടേറെ തടസങ്ങൾ യാത്രക്കിടെ ഗോങ്ങിന് നേരിടേണ്ടിവന്നു.
Also Read: അർധസൈനിക വിഭാഗത്തിന്റെ ആക്രമണത്തിൽ 124 ഗ്രാമീണർ കൊല്ലപ്പെട്ടു
എല്ലാ പ്രതിബന്ധങ്ങളും മറികടന്നാണ് ഗോങ് സൗദിയിൽ എത്തിയത്. ഫെബ്രുവരിയിൽ പരിക്കേറ്റതിനെ തുടർന്ന് ചൈനയിലേക്കുള്ള യാത്ര റൊണാൾഡോ റദ്ദാക്കി സൗദിയിൽ തുടരുകയായിരുന്നു. പിന്നാലെയാണ് റിയാദിലേക്ക് സൈക്കിൾ ചവിട്ടുക എന്ന ആശയം ഗോങ്ങിന്റെ തലയിലുദിച്ചത്.