CMDRF

49 സ്ത്രീകളെ കൊലപ്പെടുത്തി പന്നികൾക്ക് ഭക്ഷണമാക്കിയ സീരിയൽ കില്ലറെ ജയിലിൽ സഹതടവുകാരൻ തല്ലിക്കൊന്നു

49 സ്ത്രീകളെ കൊലപ്പെടുത്തി പന്നികൾക്ക് ഭക്ഷണമാക്കിയ സീരിയൽ കില്ലറെ ജയിലിൽ സഹതടവുകാരൻ തല്ലിക്കൊന്നു
49 സ്ത്രീകളെ കൊലപ്പെടുത്തി പന്നികൾക്ക് ഭക്ഷണമാക്കിയ സീരിയൽ കില്ലറെ ജയിലിൽ സഹതടവുകാരൻ തല്ലിക്കൊന്നു

കാനഡ: 49 സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ പന്നികൾക്ക് ആഹാരമാക്കിയ സീരിയൽ കില്ല‍ർ സഹതടവുകാരൻറെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കനേഡിയൻ സീരിയർ കില്ലറായ റോബർട്ട് പിക്ടണാണ് മരിച്ചത്. വാൻകൂവറിന് സമീപമുള്ള തൻറെ പന്നി ഫാമിലേക്ക് സ്ത്രീകളെ കൊണ്ടുവന്ന് കൊലപ്പെടുത്തി ശരീരഭാഗങ്ങൾ പന്നിക്ക് തീറ്റയായി നൽകുകയായിരുന്നു. കൊടുംകുറ്റവാളിയായ പിക്ടണ് 25 വർഷത്തേക്ക് പരോൾ പോലും നൽകാൻ പാടില്ലെന്ന് കോടതി വിധിച്ചിരുന്നു.

മേയ് 19ന് ക്യൂബെക്ക് പ്രവിശ്യയിലെ പോർട്ട്-കാർട്ടിയർ ഇൻസ്റ്റിറ്റ്യൂഷനിലെ മറ്റൊരു അന്തേവാസി നടത്തിയ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിക്ടൺ (71) വെള്ളിയാഴ്ച മരിച്ചുവെന്ന് കറക്ഷണൽ സർവീസ് ഓഫ് കാനഡ പ്രസ്താവനയിൽ അറിയിച്ചു. പിക്‌ടണിനെ ആക്രമിച്ച 51 കാരനായ തടവുകാരൻ കസ്റ്റഡിയിലാണെന്ന് പൊലീസ് വക്താവ് ഹ്യൂഗ്സ് ബ്യൂലിയു വ്യക്തമാക്കി.പടിഞ്ഞാറൻ കാനഡയിൽ പന്നി ഫാം നടത്തുകയായിരുന്നു പിക്ടൺ.

2007ലാണ് പിക്ടൺ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 26 സ്ത്രീകളെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാൽ താൻ 49 സ്ത്രീകളെ കൊന്നതായി പിക്ടൺ ഒരു രഹസ്യ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് പോർട്ട് കോക്വിറ്റ്‌ലാമിലെ വാൻകൂവറിൻ്റെ പ്രാന്തപ്രദേശത്തുള്ള പിക്‌ടൺ ഫാമിൽ നിന്നും 33 സ്ത്രീകളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. പ്രതി സ്ത്രീകളെ കഴുത്തുഞെരിച്ചു കൊന്നുവെന്നും മൃതദേഹാവശിഷ്ടങ്ങൾ പന്നികൾക്ക് നൽകിയെന്നും പിക്ടൺ തന്നോട് പറഞ്ഞതായി പ്രോസിക്യൂഷൻ സാക്ഷി ആൻഡ്രൂ ബെൽവുഡ് വ്യക്തമാക്കിയിരുന്നു. മനുഷ്യ മാംസത്തിൻറെ അവശിഷ്ടങ്ങൾ അടങ്ങിയിരിക്കാമെന്ന് പിക്ടൺ ഫാമിൽ നിന്ന് പന്നിയിറച്ചി വാങ്ങുന്ന അയൽവാസികൾക്ക് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.

90കളുടെ അവസാനത്തിലാണ് വാൻകൂവറിൽ തെരുവുകളിലും മറ്റും കഴിഞ്ഞിരുന്ന നിരവധി സ്ത്രീകളെ കാണാതായത്. കാണാതായവരിൽ പലരും ലൈംഗികത്തൊഴിലാളികളോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ ആയതിനാൽ കേസുകൾ ഗൗരവമായി എടുക്കാത്തതിന് വാൻകൂവർ പൊലീസിനെതിരെ വിമർശമുയർന്നിരുന്നു. 1997നും 2001നും ഇടയിലാണ് സംഭവം നടന്നത്. 2002ൽ പിക്ടൺ അറസ്റ്റിലായി.

Top