സ്ഥിരമായി മേക്കപ്പ് ഇടുന്നവരാണോ..? ശ്രദ്ധിക്കണം

മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നന്നായി പോകനായി ക്ലെന്‍സര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

സ്ഥിരമായി മേക്കപ്പ് ഇടുന്നവരാണോ..? ശ്രദ്ധിക്കണം
സ്ഥിരമായി മേക്കപ്പ് ഇടുന്നവരാണോ..? ശ്രദ്ധിക്കണം

തിവായി മേക്കപ്പ് ഇടാതെ പുറത്തിറങ്ങാൻ പറ്റാത്തവരാണോ നിങ്ങൾ … മേക്കപ്പ് കുറച്ച് കുറഞ്ഞുപോയാല്‍ പിന്നെ സൗന്ദര്യം കുറഞ്ഞുപോയല്ലോ എന്ന ആദിയാണ് എല്ലാവര്‍ക്കും. നിങ്ങള്‍ക്ക് കൂടുതല്‍ സൗന്ദര്യം തരുന്നത് ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കളായിരിക്കാം. അത് പലപ്പോഴും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. രാത്രി മേക്കപ്പ് നീക്കം ചെയ്യാതെ ഒരിക്കലും ഉറങ്ങരുത്. കാരണം ചർമ്മസുഷിരങ്ങളിൽ കെമിക്കലുകൾ അടിഞ്ഞുകൂടി മുഖക്കുരുവും മറ്റും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മേക്കപ്പ് നിങ്ങള്‍ക്ക് കൂടുതല്‍ തിളക്കവും ആകര്‍ഷണവും തരുന്നുണ്ടെന്നത് ശരിയായിരിക്കാം. എന്നാല്‍ അതുപോലെ നിങ്ങള്‍ക്ക് ഇത് ദോഷവും തരുന്നുണ്ട്. തലവേദന, ശ്വാസകോശ പ്രശ്‌നങ്ങള്‍, ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, പ്രത്യുത്പാദന അവയവങ്ങള്‍ക്ക് കോടുപാടുണ്ടാക്കല്‍ എന്നിവയക്കെ ഉണ്ടാകാം. ആധുനിക ജീവിതത്തില്‍ ഇത്തരം സൗന്ദര്യ വസ്തുക്കള്‍ നിങ്ങള്‍ക്ക് വേണ്ടാന്നുവെക്കാന്‍ പറ്റാതെ വരാം.

മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നന്നായി പോകനായി ക്ലെന്‍സര്‍ ഉപയോഗിക്കുന്നതും നല്ലതാണ്. അതിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മുഖത്ത് വയ്ക്കുന്നതും നല്ലതാണ്.ഏതെങ്കിലും ഫേസ്പാക്ക് ഷീറ്റ് അല്‍പനേരത്തേയ്ക്ക് മുഖത്ത് വയ്ക്കുന്നതും ചര്‍മ്മം പഴയതുപോലെയാകാന്‍ നല്ലതാണ്. അല്ലെങ്കില്‍ വീട്ടില്‍ തയ്യാറാക്കിയ നല്ല ഏന്തെങ്കിലും ഫേസ് പാക്ക് പുരട്ടുന്നതും ഗുണം ചെയ്യും.

Also Read: ഒരു ക്യാരറ്റ് ചായ ആയാലോ?

മേക്കപ്പ് നിങ്ങളുടെ ചര്‍മത്തില്‍ മാത്രമല്ല ഫലം ഉണ്ടാക്കുന്നത്. അത് ശരീരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് തലച്ചോര്‍ കേടാകാനും കാരണമാകും. ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന മെറ്റല്‍സ് അതായത്, ഈയക്കട്ടി, കാഡ്മിയം, ക്രോമിയം, അലൂമിനിയം ഇതൊക്കെ അപകടകരമാണ്. എന്നും ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ഇത് ശരീരത്തില്‍ കൂടിയ തോതില്‍ പ്രവര്‍ത്തിക്കുന്നു. ഇത് തലോച്ചോറിനെ വരെ കേടാക്കുന്നു. ചര്‍മത്തിന് ഉപയോഗിക്കുന്ന ക്രീമുകള്‍, സോപ്പ്, ലോഷന്‍ എന്നിവ എന്നും ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മത്തിന് കൂടുതല്‍ ഭംഗി നല്‍കാം. എന്നാല്‍ ഇത് ശരീരത്തിനുണ്ടാക്കുന്ന ഫലം വിപരീതമാണ്. ചില ബ്ലീച്ചിംഗ് ക്രീമുകളില്‍ മെര്‍ക്കുറി, വിഷാംശം അടങ്ങിയ മെറ്റല്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കിഡ്‌നിക്കും നാഡീവ്യൂഹത്തിനും കേടുപാടുകള്‍ ഉണ്ടാക്കുന്നു.

എന്നും മേക്കപ്പ് ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മത്തില്‍ പെട്ടെന്ന് ചുളിവു വരാന്‍ കാരണമാകുന്നു. നിങ്ങളുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കില്ല എന്നും പറഞ്ഞ് പല ആന്റി എയ്ജിങ് ക്രീമുകളും പുറത്തിറക്കുന്നുണ്ട്. ഇത്തരം ലോഷനുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ഉള്ള ചര്‍മത്തെയും ഇല്ലാതാക്കുകയേയുള്ളൂ. ചില ഷാമ്പൂകളും മുടിക്ക് കളര്‍ ചെയ്യുന്നതും, ഹെയര്‍ ക്രീമുകളുമെല്ലാം മുടി കൊഴിച്ചലിന് കാരണമാകും. ഇത്തരം ക്രീമുകള്‍ മുടി പൊട്ടിപോകാന്‍ കാരണമാകുന്നു. തലയിലെ താരനും കാരണമാകുന്നു. അതുകൊണ്ട് ഇതൊക്കെ വാങ്ങിച്ച് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക.

Also Read: ആർത്തവ വേദന കുറയ്ക്കാൻ ഫ്‌ളാക്‌സ് സീഡ്

മേക്കപ്പ് ചെയ്യുന്ന പല ആളുകളും സൺസ്ക്രീൻ ഒഴിവാക്കുന്ന പതിവുണ്ട്. ഇത് പല രീതിയിൽ നിങ്ങളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കും. സൂര്യതാപം പ്രായത്തിന്റെ പാടുകൾക്കും അസമമായ ചർമ്മ ഘടനയ്ക്കും കാരണമാകുന്നു. സൺസ്ക്രീനുകൾ ഇനി അഥവാ പ്രയോഗിച്ചു കഴിഞ്ഞാൽ തന്നെയും ഇത് മേക്കപ്പ് ഫൗണ്ടേഷനോടൊപ്പം കൂടിച്ചേരുന്നത് വഴി അതിൻറെ ഫലപ്രാപ്തിയെ മാറ്റിയേക്കാൻ സാധ്യതയുണ്ട്. കൂടാതെ സൂര്യൻറെ അൾട്രാവൈലറ്റ് കിരണങ്ങളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള സംരക്ഷണം ലഭിക്കുകയുമില്ല.

sunscreen using

Also Read: എന്നാലും എന്റെ കാന്താരി…. ഇത്രയേറെ ​ഗുണങ്ങളോ

ചർമ്മത്തിന് അലർജിയോ പ്രകോപിപ്പിക്കലോ ഉണ്ടാവുന്നത് ഒഴിവാക്കാനായി മേക്കപ്പ് ടൂളുകൾ/ ബ്രഷുകൾ എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. മേക്കപ്പ് ഉൽപ്പന്നങ്ങൾ ബ്രഷുകൾക്ക് ഇടയിലെ കുറ്റിരോമങ്ങളിൽ കുടുങ്ങി കിടക്കാനുള്ള സാധ്യത കൂടുകയും നിങ്ങൾ ഉപയോഗിക്കുമ്പോഴെല്ലാം ചർമ്മത്തിൽ ബാക്ടീരിയ, എണ്ണ, അഴുക്ക് എന്നിവ കൈമാറാനും സാധ്യതയുണ്ട്.

Top