മു​ബാ​റ​ക്കി​യയിലെ ആ​ർ​മി ക്യാ​മ്പിൽ തീ​പി​ടി​ത്തം

തീ​പി​ടി​ത്ത​ത്തി​ന് പി​റ​കെ പ്ര​ദേ​ശ​ത്ത് ഉ​യ​ർ​ന്നു​പൊ​ങ്ങി​യ പു​ക സു​ര​ക്ഷ​യെ​യും അ​ഗ്നി​ശ​മ​ന പ​രി​പാ​ല​ന​ത്തെ​യും കു​റി​ച്ച് ആ​ശ​ങ്ക ഉ​യ​ർ​ത്തി

മു​ബാ​റ​ക്കി​യയിലെ ആ​ർ​മി ക്യാ​മ്പിൽ തീ​പി​ടി​ത്തം
മു​ബാ​റ​ക്കി​യയിലെ ആ​ർ​മി ക്യാ​മ്പിൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: മു​ബാ​റ​ക്കി​യയിലെ കു​വൈ​ത്ത് ആ​ർ​മി​യു​ടെ ക്യാ​മ്പിൽ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​ വെ​യ​ർ​ഹൗ​സിലാണ് തീപിടുത്തമുണ്ടായത്. ക്യാ​മ്പു​ക​ളി​ലെ ലോ​ക്ക​ൽ സ​പ്ലൈ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്റെ ഭാ​ഗ​മാ​യ ഫ​ർ​ണി​ച്ച​റും സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ ഗോ​ഡൗ​ണി​ലാണ് അപകടമുണ്ടായത്. സ്ഥ​ല​ത്തെ​ത്തി​യ ആ​ർ​മി ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ അ​ഗ്നി​ശ​മ​ന സേ​ന തീ​യ​ണച്ചു.

Also Read: അ​പ്ഡേ​റ്റ് ചെ​യ്തി​ല്ല; 249 പേ​രു​ടെ വി​ലാ​സ​ങ്ങ​ൾ നീ​ക്കി

തീ​പി​ടി​ത്ത​ത്തി​ന് പി​റ​കെ പ്ര​ദേ​ശ​ത്ത് ഉ​യ​ർ​ന്നു​പൊ​ങ്ങി​യ പു​ക സു​ര​ക്ഷ​യെ​യും അ​ഗ്നി​ശ​മ​ന പ​രി​പാ​ല​ന​ത്തെ​യും കു​റി​ച്ച് ആ​ശ​ങ്ക ഉ​യ​ർ​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഫ​യ​ർ​ഫോ​ഴ്സി​ൽ നി​ന്നു​ള്ള അ​ധി​ക ടീ​മു​ക​ളും സ്ഥ​ല​ത്തെ​ത്തിയിരുന്നു. മണിക്കൂറുകളെടുത്താണ് തീ ​ആ​ളി​പ്പ​ട​രാ​തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യത്.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രുക്കി​ല്ല​. തീ​പി​ടി​ത്ത​ത്തി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ചും മ​റ്റും വി​ല​യി​രു​ത്തി​വ​രി​ക​യാ​ണ്.

Top