ക​ൺ​വേ​ർ​ഷ​ൻ സ്റ്റേ​ഷ​നി​ല്‍ തീ​പി​ടി​ത്തം

വി​വി​ധ സെ​ക്ക​ൻ​ഡ​റി ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ല്‍ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച വൈ​ദ്യു​തി മു​ട​ക്ക​മു​ണ്ടാ​കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ൺ​വേ​ർ​ഷ​ൻ സ്റ്റേ​ഷ​നി​ല്‍ തീ​പി​ടി​ത്തം
ക​ൺ​വേ​ർ​ഷ​ൻ സ്റ്റേ​ഷ​നി​ല്‍ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: സ​ൽ​വ ക​ൺ​വേ​ർ​ഷ​ൻ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നിലവിൽ അ​ണ​ച്ച​താ​യി വൈ​ദ്യു​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഫ​യ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി ടീ​മു​ക​ളു​ടെ പെട്ടന്നുള്ള ഇ​ട​പെ​ട​ലു​ക​ളാ​ണ് തീ ​അ​ണ​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​യ​ത്. അതേസമയം നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഇതുവരെ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ല.

അ​തി​നി​ടെ വി​വി​ധ സെ​ക്ക​ൻ​ഡ​റി ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ല്‍ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച വൈ​ദ്യു​തി മു​ട​ക്ക​മു​ണ്ടാ​കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നിലവിൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മാ​യ​താ​യും സ​ബ് ഫീ​ഡ​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Also Read: ഇനി പതിനേഴ് വയസ്സില്‍ ഡ്രൈവിങ് ലൈസന്‍! മിനിമം പ്രായപരിധി കുറച്ച് യുഎഇ

സ​ൽ​വ​യി​ൽ കഴിഞ്ഞദിവസം ഇ​ല​ക്ട്രി​ക്ക​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​നും തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്രി​ച്ചു. പ​രി​ക്കു​ക​ളൊ​ന്നും കൂ​ടാ​തെ തന്നെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

Top