CMDRF

തൃശ്ശൂരില്‍ ഫര്‍ണീച്ചര്‍ കടയില്‍ തീപിടുത്തം

അപകട സമയത്ത് ശക്തമായ മഴ പെയ്തതിനാല്‍ തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചില്ല.

തൃശ്ശൂരില്‍ ഫര്‍ണീച്ചര്‍ കടയില്‍ തീപിടുത്തം
തൃശ്ശൂരില്‍ ഫര്‍ണീച്ചര്‍ കടയില്‍ തീപിടുത്തം

തൃശ്ശൂര്‍: തൃശ്ശൂര്‍ മരത്താക്കരയില്‍ ഫര്‍ണീച്ചര്‍ കടയില്‍ തീപിടുത്തം. പുലര്‍ച്ചെ നാലു മണിയോടെയാണ് തീ പടര്‍ന്നത്. ഫര്‍ണീച്ചര്‍ കട പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ നിന്നും പുതുക്കാട് നിന്നും ഫയര്‍ ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ തീയണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് സംശയിക്കുന്നത്. അപകട സമയത്ത് ശക്തമായ മഴ പെയ്തതിനാല്‍ തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തും.

Top