മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ഹോട്ടലിന് തീപിടിച്ചു. ബൗഷർ വിലായത്തിലെ ഹോട്ടലിലാണ് അപ്രതീക്ഷിത സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. നിലവിൽ കെട്ടിടത്തിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ചു. അവരിൽ ചിലരെ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ എല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.