ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; ഐസിയുവില്‍ മലയാളി വെന്തുമരിച്ചു

ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; ഐസിയുവില്‍ മലയാളി വെന്തുമരിച്ചു
ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; ഐസിയുവില്‍ മലയാളി വെന്തുമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മലയാളി മരിച്ചു. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ഐസിയുവില്‍ ചികിത്സയിലായിരുന്നു. ബംഗളൂരു മത്തിക്കരയിലെ എംഎസ് രാമയ്യ മെഡി കോളജില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്.

ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. എക്മോ സപ്പോർട്ടിലാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കൾ പറഞ്ഞു.

Top