CMDRF

ദുബൈയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

അഗ്‌നിശമനസേന തീ നിയന്ത്രണമാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി

ദുബൈയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം
ദുബൈയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

ദുബൈ: ദുബൈയില്‍ ദേരയിലെ അബു ബക്കര്‍ അല്‍ സിദ്ദിഖ് മെട്രോ സ്റ്റേഷന് സമീപമുള്ള വെയര്‍ഹൗസില്‍ തീപിടിത്തം. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമനസേന തീ നിയന്ത്രണമാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. രാവിലെ 9.30യോടെയാണ് തീപിടിത്തം ഉണ്ടായത്. പ്രദേശത്താകെ കറുത്ത പുക ദൃശ്യമായിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ദുബൈ സിവില്‍ ഡിഫന്‍സ് അധികൃതരുടെ ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല.

Top