കോഴിക്കോട് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് ജീപ്പ് കത്തി നശിച്ചു

കോഴിക്കോട് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് ജീപ്പ് കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട് നാദാപുരം മുടവന്തേരിയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് ജീപ്പ് കത്തി നശിച്ചു. ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുമ്പോള്‍ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം ഉണ്ടായത്. ജീപ്പില്‍ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിച്ചതാണ് ജീപ്പ് പൊട്ടിത്തെറിക്കാനുണ്ടായ കാരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സ്‌ഫോടന പരമ്പരകള്‍ പെരുകുന്നത് നാദാപുരം മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും എല്‍ഡിഎഫ് അറിയിച്ചു.യുഡിഎഫ് കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് രംഗത്തെത്തിയിട്ടുണ്ട്. ജീപ്പില്‍ സ്‌ഫോടനം നടന്ന ആവടിമുക്ക് യുഡിഎഫിന് ഏറെ സ്വാധീനമുള്ള സ്ഥലമാണെന്നും എല്‍ഡിഎഫ് ആരോപിച്ചു. എന്നാല്‍ സ്‌ഫോടനം നടക്കുന്നതിന് മുന്‍പ് നാദാപുരം പെരിങത്തൂര്‍ എയര്‍പോര്‍ട്ട് റോഡിലെ ആവടിമുക്കില്‍ റോഡില്‍ വാഹനങ്ങള്‍ തടസ്സപ്പെടുത്തി പ്രകോപനം നടത്തിയതായും എല്‍ഡിഎഫിന്റെ പരാതിയുണ്ട്. ഇതിന് നിമിഷങ്ങള്‍ക്കകം തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പില്‍ വന്‍ സ്‌ഫോടനം നടന്നതായും ആരോപിക്കുന്നുണ്ട്.

Top