ബെംഗളൂരു: കര്‍ണാടകത്തിലെ രാമനഗരയില്‍ തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ സമീപത്തെ സിമന്റ് ഗോഡൗണില്‍ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. വായ ടേപ്പുകൊണ്ട് ഒട്ടിച്ചും കൈകാലുകള്‍ കെട്ടിയ നിലയിലുമായിരുന്നു കുട്ടി.രാമനഗരയിലെ ചാമുണ്ഡിപുര ലേ ഔട്ടില്‍ ഞായറാഴ്ച ഗണേശചതുര്‍ഥി ഉത്സവത്തിനിടെയാണ് സംഭവം. സംഭവത്തില്‍ പ്രദേശത്തെ പെയിന്റിങ് ജോലിക്കാരനായ ഇരുപത്രണ്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തു.
ഉത്സവത്തിന്റെ ഭാഗമായുള്ള ഗണേശ പ്പന്തലില്‍നിന്നാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് റിപ്പോർട്ട്. മയക്കുമരുന്നു വാങ്ങാന്‍ പണമുണ്ടാക്കാനായിരുന്നു ഈ കൃത്യം ചെയ്തതെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി. മയക്കുമരുന്നിന് അടിമയാണ് ഇയാളെന്നാണ് വിവരം.കുട്ടിയുടെ പിതാവിന്റെ നേതൃത്വത്തില്‍ തിരച്ചിലിനിറങ്ങിയ പ്രദേശവാസികളാണ് ഗണേശപ്പന്തലിന് 700 മീറ്ററോളം അകലെയുള്ള സിമന്റ് ഗോഡൗണില്‍ കുട്ടിയെ കണ്ടെത്തിയത്.