പിക്കപ്പ് വാനിനടിയില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു

ശ്രാവൺ നിൽക്കുന്നതറിയാതെ ഡ്രൈവർ വാഹനം എടുത്തതാണ് അപകട കാരണം

പിക്കപ്പ് വാനിനടിയില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു
പിക്കപ്പ് വാനിനടിയില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു

ഇടുക്കി: അമ്മയ്‌ക്കൊപ്പം കുടുംബശ്രീ യോഗത്തിനെത്തിയ നാലു വയസുകാരന് പിക്കപ്പ് വാനിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. ഇരട്ടയാര്‍ ശാന്തിഗ്രാം നാലു സെന്റ് കോളനിയിലെ അനൂപ് – മാലതി ദമ്പതികളുടെ ഇളയ മകന്‍ ശ്രാവണ്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

പിക്കപ്പ് ഡ്രൈവര്‍ കുട്ടിയുടെ അമ്മയ്ക്ക് നല്‍കാനുള്ള പണവുമായി വന്നു. ഡ്രൈവര്‍ വാഹനം നിര്‍ത്തി സംസാരിക്കുന്നതിനിടയില്‍ അമ്മയ്ക്ക് ഒപ്പം കുട്ടിയും വാഹനത്തിന് സമീപത്തേക്ക് വന്നു. ശ്രാവണ്‍ നില്‍ക്കുന്നതറിയാതെ ഡ്രൈവര്‍ വാഹനം എടുത്തതാണ് അപകട കാരണമെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കട്ടപ്പന പൊലീസ് മേല്‍ നടപടി സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് നല്‍കും. സംസ്‌കാരം തിങ്കളാഴ്ച 3.30 ന് വീട്ടുവളപ്പില്‍ നടക്കും. ശ്രാവണിന്റെ സഹോദരി വൈഗ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Top