മലപ്പുറം: മണ്ണാര്‍ക്കാട് സ്വദേശികളായ ദമ്പതികളുടെ മകളായ നാല് വയസുകാരി അബദ്ധത്തില്‍ വിഴുങ്ങിയത് രണ്ടു രൂപയുടെയും ഒരു രൂപയുടെയും സ്റ്റീല്‍ നാണയങ്ങളാണ്. വീട്ടില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി നാണയങ്ങള്‍ അബദ്ധത്തില്‍ വിഴുങ്ങിയത്. പരിഭ്രാന്തരായ വീട്ടുകാര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അസന്റ് ഇ എന്‍ ടി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. തൊണ്ടയില്‍ കുരുങ്ങിയ നാണയങ്ങള്‍ എന്‍ഡോസ്‌കോപി വഴി പുറത്തെടുത്തു. പെരിന്തല്‍മണ്ണ അസന്റ് ഇ എന്‍ ടി ആശുപത്രിയിലെ മെഡിക്കല്‍ സംഘമാണ് നാണയങ്ങള്‍ പുറത്തെടുത്തത്.