CMDRF

മുറ്റത്ത് സൈക്കിള്‍ ഓടിച്ചു കളിക്കുകയായിരുന്ന നാലുവയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം

മുറ്റത്ത് സൈക്കിള്‍ ഓടിച്ചു കളിക്കുകയായിരുന്ന നാലുവയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം
മുറ്റത്ത് സൈക്കിള്‍ ഓടിച്ചു കളിക്കുകയായിരുന്ന നാലുവയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം

ഗുജറാത്ത്: ഗുജറാത്തിലെ മെഹ്സാനയിലെ സ്പര്‍ശ് വില്ല സൊസൈറ്റിയുടെ മുറ്റത്ത് സൈക്കിള്‍ ഓടിച്ചു കളിക്കുകയായിരുന്ന കുഞ്ഞിന് കാറിടിച്ച് ദാരുണാന്ത്യം. ദിഷ പട്ടേല്‍ എന്ന നാലുവയസുകാരിയാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വില്ല സൊസൈറ്റിയുടെ കോമ്പൌണ്ടിന് ഉള്ളില്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് സൈക്കിള്‍ ചവിട്ടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇതിനിടയില്‍ സൊസൈറ്റി വളവിനു സമീപം ഒരു കാര്‍ എത്തി. ഒരു ടാറ്റാ നെക്‌സോണ്‍ ഇവിയാണ് ഇതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇതോടെ പെണ്‍കുട്ടി ഭയന്ന് സൈക്കിളുമായി നിലത്തേക്ക് വീഴുന്നതും വീഡിയോയില്‍ ഉണ്ട്.

അതേസമയം പെണ്‍കുട്ടിയെ കണ്ട ശേഷവും അശ്രദ്ധമായ കാര്‍ ഓടിച്ച ഡ്രൈവര്‍ നിര്‍ത്താതെ പെണ്‍കുട്ടിയുടെ മുകളിലൂടെ കാര്‍ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ മേല്‍ ഓടിക്കയറിയ ശേഷം ഡ്രൈവര്‍ വാഹനം നിര്‍ത്തുന്നതും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും വീഡിയോയില്‍ കാണാം.

Top