മുംബൈ: ദമ്പതികളുടെ സ്വകാര്യ വീഡിയോ ക്ലിപ്പുകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത ശേഷം അത് നീക്കം ചെയ്യാനെന്ന പേരില്‍ 50,000 രൂപ വാങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം. ദമ്പതികളുടെ സുഹൃത്തായ ജോഷ്വ ഫ്രാന്‍സിസ് എന്നയാളാണ് പിടിയിലായത്. പരാതിക്കാരിയായ സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നു തന്നെയാണ് സ്വകാര്യ വീഡിയോകള്‍ ഇയാള്‍ക്ക് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ സാംത നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.
സ്ത്രീയുടെ ഭര്‍ത്താവ് മദ്യപാനിയും വീട്ടില്‍ സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളുമായിരുന്നു. യുവതിയെ അപമാനിക്കാനാണ് ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നത്. ഇത് പിന്നീട് ജോഷ്വ ഫ്രാന്‍സിസിന് കൈമാറുകയായിരുന്നു. അടുത്തിടെ ഒരു ദിവസം ജോഷ്വ ഫ്രാന്‍സിസ് യുവതിയെ വിളിക്കുകയും അവരുടെയും ഭര്‍ത്താവിന്റെയും സ്വകാര്യ വീഡിയോകളും ചിത്രങ്ങളും ഒരു പോണ്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഈ വെബ്‌സൈറ്റിന്റെ ലിങ്കും ഇയാള്‍ അയച്ചുകൊടുത്തു.
പരിഭ്രാന്തിയിലായ യുവതിയോട് തന്റെ ഒരു സുഹൃത്ത് സൈബര്‍ വിദഗ്ധനാണെന്നും അയാള്‍ ഈ വീഡിയോ ഡിലീറ്റ് ചെയ്യുമെന്നും പറഞ്ഞു. വികാസ് എന്നാണ് ഈ സുഹൃത്തിന്റെ പേര് പറഞ്ഞത്. പിന്നീട് വികാസ് ആയി വാട്‌സ്ആപില്‍ യുവതിയെ വിളിച്ചതും ജോഷ്വ ഫ്രാന്‍സിസ് തന്നെയായിരുന്നു. 50,000 രൂപയാണ് വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. യുവതി പണം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു.
പണം നല്‍കിയത് പ്രകാരം വെബ്‌സൈറ്റില്‍ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും പിന്നീട് ദിവസങ്ങള്‍ക്കകം ഇത് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. ജോഷ്വ ഫ്രാന്‍സിസിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഭര്‍ത്താവില്‍ നിന്ന് കിട്ടിയ വീഡിയോകള്‍ ആദ്യം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തെന്നും പിന്നീട് ഡിലീറ്റ് ചെയ്യാനെന്ന പേരില്‍ പണം വാങ്ങിയെന്നും ഇയാള്‍ പറഞ്ഞു. വെബ്‌സൈറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്‌തെങ്കിലും ഇയാള്‍ തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.