CMDRF

അപേക്ഷിച്ച 11 സ്‌കൂളിലും സീറ്റ് ലഭിക്കാതെ ഫുള്‍ എ പ്ലസുകാരന്‍; സൗജന്യമായി മാനേജ്‌മെന്റ് സീറ്റ് നല്‍കി പേരാമ്പ്ര സ്‌കൂള്‍ മാനേജ്‌മെന്റ്

കോഴിക്കോട്: മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയിട്ടും ഒറ്റ സ്‌കൂളില്‍ പോലും അഡ്മിഷന്‍ കിട്ടാതിരുന്ന അര്‍ജുന് ഒടുവില്‍ ആഗ്രഹിച്ച സ്‌കൂളില്‍ അഡ്മിഷന്‍ ലഭിച്ചു. നടുവത്തുര്‍ ആച്ചേരികുന്നത്ത് ബിജുവിന്റെ മകന്‍ അര്‍ജുന്‍ കൃഷ്ണയ്ക്കാണ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് വിഷയത്തില്‍ ഇന്ന് അഡ്മിഷന്‍ ലഭിച്ചത്. സീറ്റ് കിട്ടാത്ത വിവരം വാര്‍ത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത കണ്ട് നിരവധിപ്പേര്‍ അര്‍ജുനെ ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ നേരത്തെ വിവരമറിഞ്ഞ പേരാമ്പ്ര സ്‌കൂള്‍ മാനേജ്‌മെന്റ് അര്‍ജുന് സീറ്റ് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. മാനേജ്‌മെന്റ് ക്വോട്ടയിലാണ് അര്‍ജുന്‍ കൃഷ്ണയ്ക്ക് സൗജന്യമായി സീറ്റ് നല്‍കിയത്. അര്‍ജുന് പേരാമ്പ്ര സ്‌കൂളില്‍ ബയോളജി സയന്‍സ് പഠിക്കാനായിരുന്നു താല്‍പര്യം. അപേക്ഷ നല്‍കിയ 11 സ്‌കൂളില്‍ ഒന്നാമത്തെ ഓപ്ഷന്‍ പേരാമ്പ്ര സ്‌കൂള്‍ ആയിരുന്നു. ഒടുവില്‍ ആഗ്രഹിച്ച സ്‌കുളില്‍ ആഗ്രഹിച്ച വിഷയത്തില്‍ തന്നെ അര്‍ജുന്അഡ്മിഷന്‍ ലഭിച്ചു.

Top