ഇറാന്റെ സൈനിക കേന്ദ്രത്തിൽ വാതക ചോർച്ച: രണ്ട് മരണം

ഇസ്ഫഹാൻ പ്രവിശ്യയിലെ ഇറാനിയൻ റെവല്യൂഷനറി ഗാർഡിന്റെ വർക്ക് ഷോപ്പിൽ ബുധനാഴ്ച രാത്രിയാണ് ചോർച്ചയുണ്ടായത്

ഇറാന്റെ സൈനിക കേന്ദ്രത്തിൽ വാതക ചോർച്ച: രണ്ട് മരണം
ഇറാന്റെ സൈനിക കേന്ദ്രത്തിൽ വാതക ചോർച്ച: രണ്ട് മരണം

ഇറാന്റെ സൈനിക കേന്ദ്രത്തിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് രണ്ടുപേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്ഫഹാൻ പ്രവിശ്യയിലെ ഇറാനിയൻ റെവല്യൂഷനറി ഗാർഡിന്റെ വർക്ക് ഷോപ്പിൽ ബുധനാഴ്ച രാത്രിയാണ് ചോർച്ചയുണ്ടായത്.ക്യാപ്റ്റൻ മുജ്തബ നസാരിയും ലെഫ്റ്റനൻറ് കേണൽ മുഖ്താർ മുർഷിദിയുമാണ് മരിച്ചത്.

കൂടുതൽ വിവരങ്ങൾ റെവല്യൂഷനറി ഗാർഡ് പുറത്തുവിട്ടിട്ടില്ല. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ തെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ-ഇസ്രായേൽ യുദ്ധ ഭീതി നിലനിൽക്കുമ്പോഴാണ് വാതക ചോർച്ച. 2011ൽ മിസൈൽ താവളത്തിലുണ്ടായ സ്‌ഫോടനത്തിൽ മിസൈൽ പദ്ധതിയുടെ തലവനായ കമാൻഡർ ഹസൻ തെഹ്‌റാനി മുഗദ്ദം ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടിരുന്നു.

Top